മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എല്‍2: എമ്ബുരാന്. 2019ല്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് ചിത്രം എത്തുന്നത്.
സുജിത് വാസുദേവ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സുജിത്തിനെ മാറ്റിയെന്നും ഗിരീഷ് ഗംഗാധരനാണ് എമ്ബുരാന് വേണ്ടി പുതിയ ഫ്രെയിമുകളൊരുക്കുന്നതെന്നും അടുത്തിടെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമിടുകയാണ് സംവിധായകന് പൃഥ്വിരാജ്.
ചിത്രത്തിന്റെ ഗുജറാത്ത് ഷെഡ്യൂള്‍ ആരംഭിച്ചെന്ന വിവരം അറിയിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ച പോസ്റ്റില്‍ സുജിത് വാസുദേവിന്റെ പേരെടുത്ത് പരാമര്‍ശിച്ചാണ് അഭ്യൂഹങ്ങള്‍ക്ക് പൃഥ്വിരാജ് ഫുള്‍സ്റ്റോപ്പ് ഇട്ടിരിക്കുന്നത്.
എമ്ബുരാന് വേണ്ടി ആരും ഇതുവരെ ഗിരീഷ് ഗംഗാധരനെ സമീപിച്ചിട്ടില്ലെന്നാണ് വിവരം. പൃഥ്വിരാജ് നായകനായ രണം എന്ന ചിത്രത്തിന്റെ സംവിധായകന് നിര്‍മല്‍ സഹദേവ്, എമ്ബുരാന്റെ അസോസിയേറ്റ് ഡയറക്ടറാണ്. അദ്ദേഹവും തന്റെ പോസ്റ്റില്‍ സുജിത് ചിത്രത്തിന്റെ ഭാഗമാണെന്ന് പരാമര്‍ശിച്ചിട്ടുണ്ട്.
സംവിധായകന് പൃഥ്വിരാജ് സുകുമാരന്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ സയ്യിദ് മസൂദിന്റെ ജീവിത പശ്ചാത്തലത്തില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും ചിത്രത്തിന്റെ ഗുജറാത്ത് ഷെഡ്യൂള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്