ലൈംഗികമായി പീഡിപ്പിച്ചു, പരാതി പിന്‍വലിക്കാന്‍ 2 ലക്ഷം രൂപ വാഗ്ദാനം ചെയ്തു; യെദ്യൂരപ്പക്കെതിരായ പോക്‌സോ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു അന്വേഷണ സംഘം

JUNE 28, 2024, 3:35 PM

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്കെതിരായ പോക്‌സോ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു അന്വേഷണ സംഘം. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച യെദ്യൂരപ്പയുടെ മൂന്ന് അനുയായികളെ കൂടി പ്രതി ചേര്‍ത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. ബംഗളൂരു ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ സമര്‍പ്പിച്ച 750 പേജുള്ള കുറ്റപത്രത്തില്‍ യെദ്യൂരപ്പ ഉള്‍പ്പടെ നാല് പ്രതികളാണുള്ളത്. 

പരാതിയില്‍ പറയുന്ന കുറ്റകൃത്യം യെദ്യൂരപ്പ ചെയ്യുകയും അത് മറച്ചുവയ്ക്കാന്‍ ശ്രമിച്ചുവെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. യെദ്യൂരപ്പക്കെതിരെ പോക്‌സോ വകുപ്പിന് പുറമെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 A, 214, 204 എന്നീ വകുപ്പുകള്‍ കൂടി ചുമത്തിയിട്ടുണ്ട്. 

അതേസമയം സിസിടിവി ദൃശ്യം ഉള്‍പ്പടെയുള്ള തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് മറ്റ് മൂന്ന് പേരെ കേസില്‍ പ്രതി ചേര്‍ത്തത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. യെദ്യൂരപ്പയുടെ വസതിയില്‍ അമ്മയോടൊപ്പം സഹായം ചോദിച്ചെത്തിയ 17കാരിയെ സ്വകാര്യ മുറിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പരാതി പിന്‍വലിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് യെദ്യൂരപ്പ രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. എന്നാൽ കേസില്‍ തന്നെ കുടുക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് യെദ്യൂരപ്പ ആരോപിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam