കോട്ടയം: കോട്ടയം ആർപ്പൂക്കരയിൽ സ്വകാര്യ ബസിൽ നിന്ന് വീണ് വയോധികൻ മരിച്ചതായി റിപ്പോർട്ട്. ആർപ്പൂക്കര സ്വദേശി പാപ്പൻ (72) ആണ് മരിച്ചത്.
ആർപ്പൂക്കര - കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന കെഎംവി ബസിൽ നിന്നാണ് വൃദ്ധൻ വീണത്. ബസിൽ കയറിയതിനിടയിൽ റോഡിലേക്ക് വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്