"ഷ്രെക്ക് 5" ആരംഭിച്ചതായി എഡ്ഡി മർഫി; ആരാധകരെ ആവേശത്തിലാക്കുന്ന മറ്റൊരു രഹസ്യവും താരം വെളിപ്പെടുത്തുന്നു 

JUNE 26, 2024, 10:41 AM

തൻ്റെ പുതിയ ചിത്രമായ ബെവർലി ഹിൽസ് കോപ്പ്: ആക്‌സൽ എഫുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ ഷ്രെക്ക് 5 മികച്ച രീതിയിൽ പുരോഗമിക്കുന്നതായി എഡ്ഡി മർഫി വ്യക്തമാക്കി. അത് മാത്രമല്ല തൻ്റെ കഥാപാത്രമായ ഡോങ്കിയ്ക്ക് സ്വന്തമായി ഒരു സ്പിൻഓഫ് ഫിലിം ആരംഭിക്കുന്നു എന്നും താരം വെളിപ്പെടുത്തി.

"ഞങ്ങൾ നാലോ അഞ്ചോ മാസം മുമ്പാണ് ഷ്രെക്ക് 5 ചെയ്യാൻ തുടങ്ങിയത്, ഞങ്ങൾ ഇത് ഈ വർഷം പൂർത്തിയാക്കും" എന്നും അദ്ദേഹം വ്യക്തമാക്കി. "മറ്റൊരു ഷ്രെക്ക് പുറത്തുവരുന്നു, കഴുതയെ പ്രധാന കഥാപാത്രമാക്കി ഒരു സിനിമ ഉണ്ടാകും" എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രണ്ട് സിനിമകളും ഒരേ സമയം റെക്കോർഡ് ചെയ്യില്ല എന്നും അദ്ദേഹം പറഞ്ഞു.

2025-ൽ ഷ്രെക്ക് 5 പുറത്തിറങ്ങുമെന്ന് ഞാൻ കരുതുന്നു. അതിന് ശേഷം ആവും കഴുത പ്രധാന കഥാപാത്രമായ ചിത്രം ചെയുക എന്നാണ് അദ്ദേഹം പറഞ്ഞത്. 2001-ൽ ആരംഭിച്ച ഷ്രെക്ക് ഫ്രാഞ്ചൈസി, നാല് ഫീച്ചർ സിനിമകളും അൻ്റോണിയോ ബാൻഡേരാസിൻ്റെ ജനപ്രിയ പുസ് ഇൻ ബൂട്ട്സ് കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള രണ്ട് സ്പിൻഓഫ് സിനിമകളും ഇതിനോടകം ചെയ്തിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam