സൂപ്പർ ഹിറ്റ് ചിത്രം ഗുരുവായൂരമ്പല നടയില്‍ ഒടിടിയിലേക്ക്; ഇവിടെ കാണാം, എപ്പോ കാണാം എന്നറിയാം 

JUNE 24, 2024, 2:29 PM

ബേസില്‍ ജോസഫിനെയും പൃഥ്വിരാജിനെയും പ്രധാനകഥാപാത്രങ്ങളാക്കി വിപിന് ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഗുരുവായൂരമ്ബല നടയില്‍. 'ജയ ജയ ജയ ജയ ഹേ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ആണ് സംവിധായകൻ ഈ കോമഡി ഫാമിലി ചിത്രവുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. തീയേറ്ററിൽ വൻ വിജയമായിരുന്നു ചിത്രം.

ചിത്രം ഇപ്പോൾ ഒടിടിയിലേക്ക് എത്തുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ജൂണ്‍ 27 മുതല്‍ ഗുരുവായൂരമ്ബല നടയില്‍ സ്ട്രീമിംഗ് ആരംഭിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ സുപ്രിയ മേനോൻ, ഇഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറില്‍ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. നിഖില വിമല്‍, അനശ്വര രാജൻ എന്നിവരാണ് നായികമാർ. തമിഴ് നടൻ യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ.യു. എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam