ടെയ്‌ലർ സ്വിഫ്റ്റിൻ്റെയും കാമുകൻ ട്രാവിസ് കെൽസിൻ്റെയും ഇതിഹാസ പ്രണയം സിനിമയാകുന്നു 

JUNE 26, 2024, 10:15 AM

ടെയ്‌ലർ സ്വിഫ്റ്റിൻ്റെയും കാമുകൻ ട്രാവിസ് കെൽസിൻ്റെയും ഇതിഹാസ പ്രണയം സിനിമയാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ വർഷമാദ്യം സൂപ്പർ ബൗളിൽ ടെയ്‌ലർ സ്വിഫ്റ്റിൻ്റെയും ട്രാവിസ് കെൽസിൻ്റെയും ഒരു മനോഹര ചിത്രം വൈറൽ ആയിരുന്നു. NFL ഹാൾമാർക്ക് ചാനൽ, സ്കൈഡാൻസ് സ്പോർട്സ്, കൻസാസ് സിറ്റി ചീഫ്സ് എന്നിവരാണ് "ഹോളിഡേ ടച്ച്ഡൗൺ: എ ചീഫ്സ് ലവ്" എന്ന പേരിൽ വരാനിരിക്കുന്ന സിനിമ നിർമ്മിക്കാൻ ഒരുമിച്ചതായി പ്രഖ്യാപിച്ചത്. അടുത്ത മാസം ചിത്രത്തിന്റെ നിർമ്മാണം ആരംഭിക്കും എന്നാണ് പുറത്തു വരുന്ന വിവരം.

പൂർണ്ണമായും കൻസാസ് സിറ്റിയിൽ ആണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. സെപ്റ്റംബറിൽ ആണ് സ്വിഫ്റ്റും കെൽസും തങ്ങളുടെ പ്രണയം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ താരം ടീമിൻ്റെ സ്റ്റാർ ടൈറ്റ് എൻഡ് ആയി പ്രവർത്തിക്കുന്ന സൂപ്പർ ബൗൾ ചാമ്പിനെ പിന്തുണയ്ക്കാൻ  നിരവധി ഗെയിമുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

ദമ്പതികൾ ഒരുമിച്ചു പൊതു പരിപാടികളിൽ പങ്കെടുക്കുന്നതിനാൽ അവരുടെ ബന്ധം പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. "ഹോളിഡേ ടച്ച്ഡൗൺ" എന്ന ചിത്രത്തിന്റെ ഇതിവൃത്തം കെൽസിൻ്റെയും സ്വിഫ്റ്റിൻ്റെയും പ്രണയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടുള്ളതാണ് എങ്കിലും പൂർണമായും ആ കഥ ആണ് എന്ന് പറയാൻ സാധിക്കില്ല.

vachakam
vachakam
vachakam

അതേസമയം സ്വിഫ്റ്റും കെൽസും ചിത്രത്തിൽ നേരിട്ട് പങ്കാളികളാണോ അതോ അവരുടെ സമ്മതം ചിത്രത്തിന് ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam