സൂപ്പര്‍മാൻ സ്യൂട്ടിൽ ഡേവിഡ് കോറൻസ്വെറ്റ്; ചിത്രീകരണം ആരംഭിച്ചു

JUNE 26, 2024, 11:09 AM

ലോകമെമ്പാടും പ്രേക്ഷകരുള്ള സിനിമാ സൂപ്പര്‍ഹീറോയാണ് ഡിസിയുടെ 'സൂപ്പര്‍മാൻ'. ഹെൻറി കാവിലാണ് 'സൂപ്പര്‍മാനാ'യി എത്താറുള്ളത്. എന്നാൽ ഹെൻറി സൂപ്പർമാനായി ഇനി എത്തില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെ പുതിയ സൂപ്പര്‍മാനെ ജെയിംസ് ഗണ്‍ അവതരിപ്പിച്ചു. 2025 ല്‍ ഇറങ്ങുന്ന ഡേവിഡ് കോറൻസ്വെറ്റാണ് അടുത്ത ഡിസി സൂപ്പര്‍മാനായി എത്തുന്നത്. 

ജൂലൈ 11 2025നാണ് ജെയിംസ് ഗണ്‍ സംവിധാനം ചെയ്യുന്ന പുതിയ സൂപ്പര്‍മാന്‍ ചിത്രം എത്തുന്നത്. ഡിസി യൂണിവേഴ്സ് റീബൂട്ടിന്‍റെ ഭാഗമായാണ് ചിത്രം എത്തുന്നത്. സിനിമ ഇപ്പോൾ ക്ലീവ്‌ലാൻഡിൽ ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്

ഗാർഡിയൻ ഓഫ് ദി ഗാലക്‌സി സിനിമകൾ, ദി സൂയിസൈഡ് സ്‌ക്വാഡ് (2021), ഒറിജിനൽ മാക്‌സ് സീരീസ് പീസ്മേക്കർ (2022) എന്നിവ സംവിധാനം ചെയ്‌ത ജെയിംസ് ഗൺ ഡിസി സിനിമാറ്റിക് യൂണിവേഴ്സിന്‍റെ റണ്ണറാണ്. വരാനിരിക്കുന്ന സൂപ്പർഹീറോ സിനിമയുടെ തിരക്കഥയും ഇദ്ദേഹമാണ് എഴുതുന്നത്. 

vachakam
vachakam
vachakam

ഏതാണ്ട് 50 വർഷത്തെ ബിഗ് സ്‌ക്രീൻ സൂപ്പര്‍മാന്‍ സിനിമയുടെ ചരിത്രത്തില്‍ മൂന്ന് നടന്മാര്‍ മാത്രമേ സൂപ്പര്‍മാന്‍ കഥാപാത്രമായി അഭിനയിച്ചിട്ടുള്ളൂ. ക്രിസ്റ്റഫർ റീവ് (1978-87), ബ്രാൻഡൻ റൗത്ത് (2006), ഹെൻറി കാവിൽ (2013-2022) എന്നിവരാണ് ഇത്.  

മില്ലി അൽകോക്ക്, ഇസബെല മെഴ്‌സ്ഡ്, നിക്കോളാസ് ഹോൾട്ട്, നഥാൻ ഫിലിയൻ, ആൻ്റണി കാരിഗൻ, സ്കൈലർ ജിസോണ്ടോ, വെൻഡൽ പിയേഴ്‌സ്, ബെക്ക് ബെന്നറ്റ് എന്നിവരും മറ്റ് താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ലോയിസ് ലെയ്നായി റേച്ചൽ ബ്രോസ്നഹാനും സൂപ്പർമാൻ്റെ കസിൻ/സഹ നായകനായി മില്ലി അൽകോക്ക് എത്തും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam