ഡൽഹി മുങ്ങി: മഴയിൽ എംപിമാരുടെ വീട്ടിലും വെള്ളം

JUNE 28, 2024, 3:51 PM

ന്യൂ ഡൽഹി: കനത്ത മഴയിൽ എംപിമാരുടെ ഔദ്യോഗിക വസതികളിലും വെള്ളം കയറി.ഡൽഹി ജലവകുപ്പ് മന്ത്രി അതിഷി,കോൺഗ്രസ് എംപി ശശി തരൂർ എന്നിവരുടെ വസതികളിലാണ് വെള്ളക്കെട്ട് ഉണ്ടായത്.

പാർലമെൻ്റ് സമ്മേളനം കാരണം തലസ്ഥാനത്തുണ്ടായിരുന്ന നിരവധി എംപിമാർ മഴയിൽ കുടുങ്ങി. തൻ്റെ വീടുമുഴുവൻ വെള്ളത്തിനടിയിലാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ എക്‌സിൽ തൻ്റെ ദുരനുഭവം പങ്കുവച്ചു. തൻ്റെ വസതിക്കുള്ളിലെ ഫർണിച്ചറുകളടക്കം നശിച്ചതായും അദ്ദേഹം പറഞ്ഞു.അതേസമയം റോഡുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്തു, കൃത്യസമയത്ത് പാർലമെൻ്റിൽ എത്താൻ സാധിച്ചുവെന്ന് തരൂർ പറഞ്ഞു.

കനത്ത മഴയിൽ ലോധി എസ്റ്റേറ്റ് ഏരിയയിലെ ബംഗ്ലാവിന് പുറത്തുള്ള റോഡ് വെള്ളത്തിനടിയിലായതിനെത്തുടർന്ന് സമാജ്‌വാദി പാർട്ടി എംപി രാം ഗോപാൽ യാദവും മഴ ഒരുക്കിയ കുരുക്കിൽ അകപ്പെട്ടു.യാദവിൻ്റെ ജീവനക്കാർ അദ്ദേഹത്തെ ചുമലിലേറ്റി വാഹനത്തിലേക്ക് കയറ്റുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.

vachakam
vachakam
vachakam

ഡൽഹിയിൽ ജലക്ഷാമം രൂക്ഷമായതോടെ അടുത്തിടെ നിരാഹാര സമരം നടത്തിയ ആം ആദ്മി നേതാവ് അതിഷിയുടെ വസതിക്ക് പുറത്തും വെള്ളക്കെട്ടാണ്. ഇതിന്റെ ദൃശ്യങ്ങളും ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

അതേസമയം ഡ്രെയിനുകൾ കൃത്യമായി വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം എന്നാണ് പ്രദേശവാസികൾ പറയുന്നത്. പിഡബ്ല്യുഡി ഡ്രെയിനുകളും നിറഞ്ഞൊഴുകുകയാണെന്നും മഴക്കാലത്തിന് മുന്നോടിയായി അത് വൃത്തിയാക്കിയില്ല എന്നുമാണ് ചിലർ പറയുന്നത്.

ENGLISH SUMMARY: Delhi Flood updates

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam