വെറും നാല് ദിവസം കൊണ്ട് പ്രഭാസിന്റെ കല്‍ക്കി നേടിയത് 500 കോടി; കണക്കുകൾ പുറത്ത് 

JULY 1, 2024, 8:29 AM

കല്‍ക്കി 2898 എഡി സിനിമ ചിത്രീകരണ സമയത്ത് തന്നെ ഏറെ വാർത്തയായിരുന്നു. ഏറെ പ്രതീക്ഷകളോടെ തീയേറ്ററിൽ എത്തിയ ചിത്രം ഇപ്പോൾ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. പ്രഭാസിന്റെ കല്‍ക്കി വെറും നാല് ദിവസം കൊണ്ട് ആഗോളതലത്തില്‍ ആകെ 500 കോടി രൂപയിലധികം നേടിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ അടുത്ത 1000 കോടി ചിത്രമെന്ന നേട്ടം കല്‍ക്കി ഉടൻ സ്വന്തമാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കമല്‍ഹാസനും അമിതാഭ് ബച്ചനും ദീപികയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

അതേസമയം പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത് എന്ന് അഭ്യര്‍ഥിച്ച് നിര്‍മാതാക്കള്‍ രംഗത്ത് എത്തിയിരുന്നു. സിനിമയെ നമുക്ക് വിലമതിക്കാം, സിനിമയുടെ ഉള്ളടക്കം നമുക്ക് പുറത്തുവിടാതിരിക്കാം. സിനിമയുടെ വിജയം നമുക്ക് ഒന്നിച്ച് ആഘോഷിക്കാം എന്നാണ് നിര്‍മാതാക്കള്‍ കുറിപ്പില്‍ വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam