സുധ കൊങ്കര ചിത്രത്തിൽ സൂര്യയ്ക്ക് പകരം നായകനായി ധനുഷ് എത്തുമോ? സത്യം ഇതാണ് 

JULY 3, 2024, 10:37 AM

സുധ കൊങ്ങര-സൂര്യ കൂട്ടുകെട്ടിൽ അവസാനം പുറത്തിറങ്ങിയ ചിത്രം ആണ് സൂരരൈ പോട്ര്. ചിത്രം വലിയ വിജയം ആയിരുന്നു. വീണ്ടും ഇരുവരും കൈകോർക്കാൻ തീരുമാനിച്ചെങ്കിലും ചിത്രം സൂര്യ ഉപേക്ഷിച്ചു എന്ന വാർത്തയായിരുന്നു ഒടുവിൽ പുറത്തു വന്നത്. സൂര്യയ്ക്ക് പകരം ധനുഷിനെ നായകനാക്കാൻ സാധ്യതയുണ്ട് എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

സിനിമയുമായി ബന്ധപ്പെട്ട ചില ക്രിയാത്മകമായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് സുധ കൊങ്ങരയും സൂര്യയും വേർപിരിഞ്ഞത് എന്നാണ് പുറത്തു വരുന്ന സൂചന. എന്നാൽ ഒരു സംഘട്ടനവുമില്ലാതെ സൗഹൃദപരമായാണ് ഇവർ സിനിമയിൽ നിന്നും വേറിട്ട് പോയതെന്നും റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം സൂര്യക്ക് പകരം ധനുഷിനെ നായകനാക്കി ചിത്രം മുന്നോട്ട് കൊണ്ടുപോകാൻ ആണ് സാധ്യതയുണ്ടെന്നും ദുൽഖർ സൽമാന് പകരം ശിവകാർത്തികേയൻ എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ നിർമ്മാതാക്കളിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമല്ല. 

vachakam
vachakam
vachakam

ഇവരെ കൂടാതെ, ചിത്രത്തിൽ നസ്രിയ നസീം, വിജയ് വർമ്മ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.എന്തായാലും കൂടുതൽ വിവരങ്ങൾ കാത്തിരുന്നു തന്നെ കാണാം.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam