അഞ്ചാം സീസൺ വൈകാതെ; സ്ട്രേഞ്ചർ തിങ്ങ്സ് ആരാധകർക്ക് സന്തോഷ വാർത്ത

JULY 6, 2024, 9:04 AM

നെറ്റ്ഫ്ലിക്സ് പരമ്പരകളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സയൻസ് ഫിക്ഷൻ അമേരിക്കൻ ഡ്രാമയാണ് 'സ്ട്രേഞ്ചർ തിംഗ്സ്'.

നാല് സീസണുകളുള്ള പരമ്പരയുടെ അവസാനവും ക്ലൈമാക്‌സും ആകുന്ന അഞ്ചാമത്തെ സീരീസിനായി കാത്തിരിക്കുകയാണ് ലോക പ്രേക്ഷകർ. ഇപ്പോഴിതാ സ്‌ട്രേഞ്ചർ തിങ്‌സ് ആരാധകർക്ക് മറ്റൊരു സന്തോഷ വാർത്ത കൂടി.

24 ആഴ്ചകൾ നീണ്ട ചിത്രീകരണത്തിന് ശേഷം 'സ്ട്രേഞ്ചർ തിങ്‌സ്' അവസാന സീസണിൻ്റെ നിർമ്മാണം പകുതിയോളം പൂർത്തിയാക്കിയിരിക്കുകയാണ്. സ്ട്രേഞ്ചർ തിങ്ങ്സിൻ്റെ സഹ-സ്രഷ്ടാവായ റോസ് ഡഫർ തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെ "24-ാം ആഴ്ച, എക്കാലത്തെയും മികച്ച അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും കൂടെ, എന്ന അടിക്കുറിപ്പോടെയാണ് സീസൺ അഞ്ചിന്റെ പുരോഗതിയെക്കുറിച്ച് ആരാധകരെ അറിയിച്ചത്.

vachakam
vachakam
vachakam

അഞ്ചാം സീസൺ എട്ട് ചെറിയ എപ്പിസോഡുകളായാകും എത്തുക. 2025ൽ അവസാന സീസൺ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 100 കോടി മണിക്കൂർ സ്‌ട്രീമിംഗ് പിന്നിട്ട നെറ്റ്ഫ്ലിക്സിലെ രണ്ടാമത്തെ സീരിസ് എന്ന പ്രത്യേകതയുള്ള പരമ്പരയാണ് 'സ്‌ട്രേഞ്ചർ തിങ്ങ്സ് 4'.  ഹോളിവുഡിലെ താരങ്ങളുടെയും എഴുത്തുകാരുടെയും സമരം കാരണമുണ്ടായ കാലതാമസങ്ങൾ ഉണ്ടെങ്കിലും ചിത്രീകരണം വേഗത്തിലാക്കുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam