ആര്‍ആര്‍ആറിനെ മലർത്തിയടിച്ച് കല്‍ക്കി 

JULY 3, 2024, 11:24 AM

 കല്‍ക്കി 2898 എഡി ആഗോളതലത്തില്‍ കളക്ഷനില്‍ കുതിക്കുകയാണ്.  ഗള്‍ഫിലും മികച്ച പ്രതികരണമാണ് കല്‍ക്കിക്ക്. ഗള്‍ഫില്‍ കല്‍ക്കിയുടെ ഓപ്പണിംഗ് വീക്കെൻഡ് കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്.

ഗള്‍ഫില്‍ കല്‍ക്കിക്ക് ഓപ്പണിംഗ് വീക്കെൻഡ് കളക്ഷനില്‍ തെലുങ്കില്‍ നിന്ന് പ്രഭാസ് നായകനായ ചിത്രത്തിന് രണ്ടാമതെത്താനായി. കല്‍ക്കി 2898 എഡി 21 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. 

ഒന്നാമതുള്ള ബാഹുബലി രണ്ട് 46 കോടി രൂപയിലധികം നേടി. മൂന്നാമതായ ആര്‍ആര്‍ആര്‍ ഗള്‍ഫില്‍ 19 കോടി രൂപയിലധികമായിരുന്നു നേടിയത് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

vachakam
vachakam
vachakam

അമിതാഭ് ബച്ചനും കമല്‍ഹാസനും പുറമേ ചിത്രത്തില്‍ ദീപിക പദുക്കോണും പ്രധാന വേഷത്തിലെത്തിയിരുന്നു.

ഇതിഹാസങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാൻ കഴിഞ്ഞതില്‍ ഭാഗ്യവാനാണ് താൻ എന്ന് നായകൻ പ്രഭാസ് വ്യക്തമാക്കിയിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam