മാറ്റ് ഡാമനും ബെൻ അഫ്ലെക്ക് വീണ്ടും ഒന്നിക്കുന്നു

JULY 3, 2024, 11:00 AM

പുതിയ നെറ്റ്ഫ്ലിക്സ് പ്രോജക്റ്റിനായി ബെൻ അഫ്ലെക്കും മാറ്റ് ഡാമനും വീണ്ടും സ്ക്രീനിൽ ഒന്നിക്കുന്നു. 'ആർഐപി' എന്നാണ് ചിത്രത്തിന്  പേരിട്ടിരിക്കുന്നത്.

"ആർഐപിയിൽ അഭിനയിക്കാൻ( മാറ്റ് ഡാമണും ബെൻ അഫ്‌ലെക്കും) എക്കാലത്തെയും മികച്ച സുഹൃത്തുക്കൾ എത്തുന്നു. എഴുത്തുകാരനും സംവിധായകനുമായ ജോ കാർനഹാനിൽ നിന്ന് നെറ്റ്ഫ്ലിക്സിലേക്ക് ഒരു പുതിയ ത്രില്ലർ വരുന്നു," നെറ്റ്ഫ്ലിക്സ് പങ്കിട്ട പോസ്റ്റിൽ പറഞ്ഞു.

ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. എന്നിരുന്നാലും, 2022-ൽ അഫ്‌ലെക്കും ഡാമനും ചേർന്ന്  സമാരംഭിച്ച ആർട്ടിസ്റ്റ് ഇക്വിറ്റിയാണ് ചിത്രം നിർമ്മിക്കുന്നത്.

vachakam
vachakam
vachakam

സംവിധായകൻ ജോ കാർനഹനാണ് ഈ പ്രൊജക്റ്റ് സംവിധാനം ചെയ്യുന്നത്. കോപ്‌ഷോപ്പ്, ബോസ് ലെവൽ, ദി ഗ്രേ, ദി എ-ടീം, സ്‌മോക്കിന് എയ്‌സ്, നാർക് എന്നി ചിത്രങ്ങളിലൂടെ പ്രസിദ്ധനാണ് കാർനഹാൻ .

ഈ വർഷമാദ്യം, അഫ്ലെക്ക് അഭിനയിച്ച ഡങ്കിൻ സൂപ്പർ ബൗൾ പരസ്യത്തിൽ ഒരു അതിഥി വേഷത്തിനായി അഫ്ലെക്കിനൊപ്പം ഡാമൻ വീണ്ടും ഒന്നിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam