രാജമൗലി-മഹേഷ് ബാബു ചിത്രത്തിൽ വില്ലനായി പൃഥ്വിരാജ്

JULY 3, 2024, 10:46 AM

‘ആർആർആർ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മഹേഷ് ബാബുവിനെ നായകനാക്കി എസ് എസ് രാജമൗലി പുതിയ സിനിമ ഒരുക്കുകയാണ് എസ്എസ് രാജമൗലി. വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ വലിയൊരു അപ്‌ഡേറ്റ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തില്‍ വില്ലന്‍ ആയി എത്തുന്നത് ഒരു മലയാളി താരമാണ്.

ആക്ഷൻ അഡ്വഞ്ചർ ചിത്രത്തിൽ  മഹേഷ് ബാബുവിൻ്റെ വില്ലനായി നടൻ പൃഥ്വിരാജ് എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. തെലുങ്ക് സിനിമകളില്‍ സ്ഥിരം കാണുന്ന വില്ലന്‍ കഥാപാത്രമായിരിക്കില്ല പൃഥ്വിരാജിന്റെത്. ചെയ്യുന്ന ഓരോ കാര്യത്തെയും നീതീകരിക്കുന്ന വ്യക്തമായ ഒരു കഥയുണ്ടാകും ഈ കഥാപാത്രത്തിന്.

സിനിമയുമായി ബന്ധപ്പെട്ട് രാജമൗലിയും പൃഥ്വിരാജും ധാരണയിലെത്തിയിട്ടുണ്ടെന്നും പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്തു. ഹനുമാനുമായി ബന്ധപ്പെട്ട ചില ഘടകങ്ങള്‍ മഹേഷ് ബാബുവിന്റെ കഥാപാത്രത്തില്‍ രാജമൗലിയും വിജയേന്ദ്രപ്രസാദും എഴുതിച്ചേര്‍ത്തിട്ടുണ്ട്.

vachakam
vachakam
vachakam

അതിനാല്‍ മഹേഷ് ബാബുവിന്റെ കഥാപാത്രത്തിന് ഹനുമാന്റെ സ്വഭാവസവിശേഷതകള്‍ ഉണ്ടായിരിക്കും. ഹോളിവുഡില്‍ നിന്നുള്ള വലിയൊരു സ്റ്റുഡിയോ ആയിരിക്കും ചിത്രം നിര്‍മ്മിക്കുക. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, തെന്നിന്ത്യയില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങാന്‍ ഒരുങ്ങുകയാണ് പൃഥ്വിരാജ്. ബോളിവുഡില്‍ ‘ബഡേ മിയാന്‍ ഛോട്ടെ മിയാന്‍’ എന്ന ചിത്രത്തില്‍ പൃഥ്വിരാജ് വില്ലനായി തിളങ്ങിയിരുന്നു. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. ‘ഗുരുവായൂരമ്പല നടയില്‍’ ആണ് പൃഥ്വിരാജിന്റെതായി ഒടുവില്‍ തിയേറ്ററില്‍ എത്തിയ ചിത്രം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam