വിവാദത്തിൽ പെട്ട് കമൽ ഹാസന്റെ 'ഇന്ത്യൻ 2'; ചിത്രത്തിൻറെ പോസ്റ്ററുകളില്‍ ദേശീയപതാക ദുരുപയോഗം ചെയ്തു എന്ന് പരാതി 

JULY 5, 2024, 4:59 PM

കോട്ടയം: കമല്‍ഹാസൻ നായകനാകുന്ന ഇന്ത്യൻ 2: സീറോ ടോളറൻസ് എന്ന സിനിമയുടെ പോസ്റ്ററുകളില്‍ ഇന്ത്യൻ ദേശീയപതാക ദുരുപയോഗം ചെയ്തതിനെതിരെ പരാതി. വിഷയത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷൻ എബി ജെ ജോസ് മുഖ്യമന്ത്രി, ഡിജിപി, ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് റീജണല്‍ ഓഫീസർ എന്നിവർക്കു പരാതി നല്‍കി എന്നാണ് പുറത്തു വരുന്ന വിവരം.

ചിത്രത്തിന്റെ പോസ്റ്ററുകളില്‍ പ്രദർശിപ്പിച്ചിരിക്കുന്ന ദേശീയപതാകയില്‍ നിർമ്മാണകമ്പനികളുടെ പേരും കമല്‍ഹാസൻ്റെ ചിത്രവും ചേർത്തിരിക്കുന്നത് അനാദരവാണെന്നാണ് പരാതിയില്‍ പറയുന്നത്. ഭരണഘടനയുടെ ആർട്ടിക്കിള്‍ 51 എ പ്രകാരം ദേശീയപതാകയെ ആദരിക്കാൻ എല്ലാവർക്കും കടമയുണ്ടെന്നു പരാതിയില്‍ പറയുന്നു.

സിനിമാ പ്രവർത്തകർക്കുമാത്രമായി വാണിജ്യ ആവശ്യങ്ങള്‍ക്കായി ദേശീയപതാക ഉപയോഗിക്കാനും ദേശീയപതാകയില്‍ എഴുതുവാനും അനുവദിക്കപ്പെട്ടിട്ടില്ല എന്നിരിക്കെ കമല്‍ഹാസൻ അടക്കമുള്ളവരുടെ നടപടി അനുചിതമാണെന്നും സിനിമാക്കാർ നിയമ ലംഘനം നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കാതിരുന്നാല്‍ പൊതു സമൂഹത്തിനു മുന്നില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നത് എന്നും പരാതിയിൽ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

സിനിമ തിയേറ്റർ വിടുംമുമ്പേ തന്നെ പതിപ്പിച്ചിരിക്കുന്ന പോസ്റ്ററുകള്‍ കീറി നശിക്കാൻ ഇടവരുമ്പോള്‍ വീണ്ടും ദേശീയപതാക അവഹേളിക്കപ്പെടാൻ ഇടയാവും. ഈ സാഹചര്യത്തില്‍ സിനിമയുടെ നിർമ്മാതാക്കള്‍ക്കും പോസ്റ്റർ സംബന്ധിച്ച ഉത്തരവാദികള്‍ക്കുമെതിരെ ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ, 1971 ലെ നാഷണല്‍ ഹോണർ ആക്‌ട് എന്നിവ പ്രകാരം കർശന നടപടിയെടുക്കണമെന്നും സംസ്ഥാനത്തുടനീളം പ്രദർശിപ്പിച്ചിരിക്കുന്ന പോസ്റ്ററുകള്‍ ഫ്ലാഗ് കോഡ് നിഷ്കർഷിക്കും വിധം അടിയന്തിരമായി നീക്കം ചെയ്യണമെന്നും പരാതിയിൽ ആവശ്യപെടുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam