വിജയ്‌യുടെ അവസാനചിത്രത്തിൽ നായികയായി സാമന്ത? ആവേശത്തിൽ ആരാധകർ 

JULY 3, 2024, 11:55 AM

സാമന്ത - വിജയ് കോംബോ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. താരങ്ങൾ നീണ്ട രണ്ടു വർഷത്തിന് ശേഷം വീണ്ടും ഒരുമിക്കുകയാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. വിജയ്‌യെ നായകനാക്കി എച്ച്‌. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആണ് സാമന്ത നായികയായി എത്തുന്നത്.

ദളപതി 69 എന്നു താത്കാലികമായി പേരിട്ട ചിത്രത്തിനു ശേഷം അഭിനയരംഗം പൂർണമായും ഉപേക്ഷിക്കുമെന്ന് വിജയ് അറിയിച്ചിട്ടുണ്ട്. ഇതോടെ വെള്ളിത്തിരയില്‍ വിജയ്‌യുടെ അവസാന നായിക സാമന്ത തന്നെയെന്ന കണക്കുകൂട്ടലിൽ ആണ് ആരാധകർ

മുൻപ് കത്തി, തെരി, മെർസല്‍ എന്നീ ചിത്രങ്ങളില്‍ വിജയ്‌ യും സാമന്തയും ഒരുമിച്ചിട്ടുണ്ട്. ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. 

vachakam
vachakam
vachakam

അതേസമയം രണ്ടുവർഷമായി തമിഴില്‍ ഇടവേള എടുത്തിരിക്കുകയാണ് സാമന്ത. വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത നയൻതാര, വിജയ് സേതുപതി എന്നിവരോടൊപ്പം പ്രധാന വേഷം അവതരിപ്പിച്ച കാതുവാക്കുലെ രണ്ടു കാതല്‍ ആണ് സാമന്തയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam