പാന്‍ ഇന്ത്യന്‍ റിലീസിന് ഒരുങ്ങി 'ഗഗനചാരി' 

JULY 3, 2024, 8:13 AM

മലയാളത്തിന്‍റെ ബിഗ് സ്ക്രീനില്‍ എത്തിയ ഡിസ്ടോപ്പിയന്‍ ഏലിയന്‍ ചിത്രമായിരുന്നു ഗഗനചാരി.  അരുണ്‍ ചന്ദുവാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം ജൂണ്‍ 21 നാണ് കേരളത്തിലെ തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ടത്. മികച്ച പ്രേക്ഷകപ്രീതി നേടിയ ചിത്രം ഇപ്പോഴിതാ പാന്‍- ഇന്ത്യന്‍ റിലീസിന് ഒരുങ്ങുകയാണ്.

 ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, കെ ബി ഗണേഷ് കുമാര്‍, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.  

പ്രമുഖ നിര്‍മ്മാണ, വിതരണ കമ്പനിയായ ജെമിനി ഫിലിം സര്‍ക്യൂട്ട് ആണ് ചിത്രം പാന്‍- ഇന്ത്യന്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ജൂലൈ 5 ന് ചിത്രം ഇന്ത്യയൊട്ടുക്കും എത്തും. 'സായാഹ്നവാര്‍ത്തകള്‍', 'സാജന്‍ ബേക്കറി' എന്നീ ചിത്രങ്ങള്‍ക്കുശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്ത 'ഗഗനചാരി' നിര്‍മ്മിച്ചിരിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത് വിനായകയാണ്. 

vachakam
vachakam
vachakam

ആഗോള തലത്തില്‍ വിവിധ ഫെസ്റ്റുകളില്‍ അംഗീകാരങ്ങള്‍ സ്വന്തമാക്കിയ ശേഷം കേരളത്തില്‍ നടന്ന കേരള പോപ് കോണിന്റെ ഭാഗമായും ഈ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. 

മികച്ച ചിത്രം, മികച്ച വിഷ്വല്‍ എഫക്ട്സ് എന്ന വിഭാഗങ്ങളില്‍ ന്യൂ യോര്‍ക്ക് ഫിലിം അവാര്‍ഡ്‌സ്, ലോസ് ഏഞ്ചലസ് ഫിലിം അവാര്‍ഡ്‌സ്, തെക്കന്‍ ഇറ്റലിയില്‍ വെച്ച് നടന്ന പ്രമാണ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും 'ഗഗനചാരി' പ്രദര്‍ശിപ്പിച്ചിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam