തന്നെ മര്‍ദിക്കുമ്പോള്‍ അരവിന്ദ് കെജ്‌രിവാള്‍ വീട്ടിലുണ്ടായിരുന്നുവെന്ന വാദത്തില്‍ ഉറച്ച് സ്വാതി മലിവാള്‍

MAY 23, 2024, 6:35 PM

ന്യൂഡല്‍ഹി: ബൈഭവ് കുമാര്‍ തന്നെ മര്‍ദിക്കുമ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീട്ടിലുണ്ടായിരുന്നുവെന്ന വാദത്തില്‍ ഉറച്ച് എഎപിയുടെ രാജ്യസഭ എംപി സ്വാതി മലിവാള്‍. എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സ്വാതിയെ പി.എ മര്‍ദിച്ചുവെന്ന് പറയുന്ന ദിവസം താന്‍ വീട്ടിലുണ്ടായിരുന്നില്ല എന്നാണ് കെജ്‌രിവാള്‍ പറഞ്ഞത്. എന്നാല്‍ ഇത് അസത്യമാണെന്നാണ് സ്വാതി എന്‍.ഐ.ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

മെമയ് 13ന് രാവിലെ ഒമ്പതു മണിയോടെയാണ് ഞാന്‍ കെജ്‌രിവാളിന്റെ വീട്ടിലെത്തിയത്. സ്വീകരണ മുറിയിലിരിക്കണമെന്നും കെജ്‌രിവാള്‍ അങ്ങോട്ടുവരുമെന്നുമാണ് അവിടത്തെ ജീവനക്കാര്‍ അറിയിച്ചത്. ആ സമയത്താണ് ബൈഭവ് എന്നെ മുറിയിലിട്ട് വലിച്ചിഴച്ചത്. എന്താണ് പ്രശ്‌നമെന്ന് അരവിന്ദ് ജി ഇപ്പോള്‍ തന്നെ കാണാന്‍ വരുമെന്നും ബൈഭവിനോട് പറഞ്ഞു. അപ്പോള്‍ അയാള്‍ എന്നെ മര്‍ദിക്കാന്‍ തുടങ്ങി. ഏഴെട്ടു തവണ അടിച്ചു. തള്ളിമാറ്റാന്‍ ശ്രമിച്ചപ്പോള്‍ അയാളെന്നെ തറയിലൂടെ വലിച്ചിഴച്ചു. എന്റെ തല അവിടെയുണ്ടായിരുന്ന കസേരയില്‍ ഇടിച്ചു. നിലത്തുവീണപ്പോള്‍ ചവിട്ടി. പേടിച്ചു ഉറക്കെ കരഞ്ഞെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്നും സ്വാതി പറഞ്ഞു.

തന്നെ സഹായിക്കാന്‍ ആരും വരാതിരുന്നതില്‍ അദ്ഭുതം തോന്നി. ആരുടെയെങ്കിലും നിര്‍ദേശമനുസരിച്ചാണോ അയാള്‍ അങ്ങനെ ചെയ്തത് എന്നത് അന്വേഷിക്കേണ്ടതാണ്. ഏതുതരത്തിലുള്ള അന്വേഷണവുമായും സഹകരിക്കുമെന്നും സ്വാതി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam