പക്ഷിപ്പനിയിൽ വലഞ്ഞ് ചിക്കൻ വ്യാപാരികൾ

JUNE 25, 2024, 10:32 AM

 ആ​ല​പ്പു​ഴ: പ​ക്ഷി​പ്പ​നിയ്ക്ക് പിന്നാലെ വലഞ്ഞ് ചിക്കൻ വ്യാപാരികൾ. പ​ക്ഷി​പ്പ​നിയിൽ ജില്ലയിലെ  ഇ​റ​ച്ചി​ക്കോ​ഴി​ക​ൾ​ക്ക്​ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യിരുന്നു, 

ഇതോടെ ദുരിതത്തിലായത് ചിക്കൻ വ്യാപാരികളാണ്. ജി​ല്ല​യി​ൽ മാ​ത്രം ആ​വ​ർ​ത്തി​ക്കു​ന്ന പ​ക്ഷി​പ്പ​നി​യി​ൽ ഒ​രു​വി​ഭാ​ഗം ക​ച്ച​വ​ട​ക്കാ​ർ വ​ലി​യ കെ​ടു​തി​യി​ലാ​ണ്. ഇ​തി​നൊ​പ്പം അ​ധി​കൃ​ത​രു​​ടെ പ​രി​ശോ​ധ​ന​യും പി​ഴ​യും കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. 

സം​സ്ഥാ​ന​ത്ത്​ മ​റ്റൊ​രി​ട​ത്തും കാ​ണാ​ത്ത പ​ക്ഷി​പ്പ​നി വ​ർ​ഷാ​വ​ർ​ഷം ആ​ല​പ്പു​ഴ​യി​ൽ വ്യാ​പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണമെന്നാണ് വ്യാപാരികളുടെ ആവശ്യം. 

vachakam
vachakam
vachakam

ക​ച്ച​വ​ട​ക്കാ​രു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഈ​മാ​സം 27ന്​ ​ചി​ക്ക​ൻ വ്യാ​പാ​രി സ​മി​തി ക​ല​ക്ട​റേ​റ്റി​ലേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്തും.   

  താ​റാ​വു​ക​ളെ ക​ള്ളി​ങ്​ ന​ട​ത്തു​മ്പോ​ൾ കി​ട്ടു​ന്ന ന​ഷ്ട​പ​രി​ഹാ​രം കോ​ഴി​ക​ൾ​ക്കും ന​ൽ​ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam