'കോഹ്‌ലി കിരീടം നേടണമെങ്കില്‍ ആര്‍സിബി വിടണം'; തുറന്നു പറഞ്ഞ് പീറ്റേഴ്സണ്‍

MAY 23, 2024, 6:15 PM

അഹമ്മദാബാദ്: ഐപിഎല്ലിൽ കിരീടം നേടണമെങ്കിൽ വിരാട് കോഹ്‌ലിക്ക് ആർസിബി വിടേണ്ടിവരുമെന്ന് തുറന്ന് പറഞ്ഞ് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺ. ഐപിഎൽ എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിനോട് ആർസിബി തോറ്റതിന് പിന്നാലെയാണ് പീറ്റേഴ്സൻ്റെ അഭിപ്രായം.

ഞാൻ ഇത് മുമ്പ് പറഞ്ഞിട്ടുണ്ട്, ഞാൻ അത് വീണ്ടും പറയും. സ്‌പോർട്‌സിലെ ഇതിഹാസങ്ങളെല്ലാം അവരുടെ ടീമിനെ ഉപേക്ഷിച്ച് മറ്റ് ടീമുകളിൽ ചേരുകയും വിജയം നേടുകയും ചെയ്തു. വിരാട് കോഹ്ലി ഇത്തവണയും കഠിനമായി ശ്രമിച്ചു. എന്നാൽ ഒരു ഓറഞ്ച് തൊപ്പി മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. ടീമിന് വേണ്ടി എല്ലാം നൽകിയിട്ടും ടീം പരാജയപ്പെട്ടു. കോലി ബ്രാൻഡിൻ്റെ മൂല്യവും അത് ടീമിന് നൽകുന്ന പബ്ലിസിറ്റിയും ഞാൻ മനസ്സിലാക്കുന്നു. എന്നാൽ അതെല്ലാം അവഗണിച്ച് വിരാട് കോഹ്‌ലി ഒരു ഐപിഎൽ കിരീടത്തിന് അർഹനാണ്. കിരീടം നേടാൻ സാധ്യതയുള്ള ടീമിൽ അയാൾ കളിക്കണം, ”പീറ്റേഴ്സൺ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.

ഫുട്ബോളിലെ ഇതിഹാസങ്ങളായ  മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഹാരി കെയ്ന്‍ തുടങ്ങിയ താരങ്ങളെപ്പോലെ കോലിയും പുതിയ ചക്രവാളം തേടി പോകേണ്ട സമയമായി. ഡല്‍ഹിയിലാണ് വിരാട് കോലിയുടെ വേരുകള്‍. അതുകൊണ്ടുതന്നെ ഡല്‍ഹി ക്യാപിറ്റല്‍സ് അദ്ദേഹത്തിന് തെരഞ്ഞെടുക്കാവുന്ന മികച്ച ടീമാണ്.

vachakam
vachakam
vachakam

അവിടെയാണെങ്കില്‍ കോലിക്ക് എന്നും വീട്ടില്‍ പോയിവരികയും ചെയ്യാം. കോലിക്ക് ഡല്‍ഹിയില്‍ വീടുള്ള കാര്യം എനിക്കറിയാം. കുടുംബവുമൊത്ത് കൂടുതല്‍ സമയം ചെലവിടാനും ഇതിലൂടെ കോലിക്കാവും. കോലി ശരിക്കുമൊരു ഡല്‍ഹി ബോയ് ആണ്. പിന്നെ എന്തുകൊണ്ട് തിരിച്ചുപോയിക്കൂടാ. ഡല്‍ഹിയും ബെംഗലൂരുവിനെപ്പോലെ കിരീടം കൊതിക്കുന്നൊരു ടീമാണ്- പീറ്റേഴ്സൻ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam