തമിഴ്നാട് മദ്യദുരന്തം: കേരളത്തില്‍ നിരീക്ഷണം ശക്തമാക്കി എക്‌സൈസ്

JUNE 23, 2024, 6:05 AM

തിരുവനന്തപുരം: തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ എക്‌സൈസ് നിരീക്ഷണം ശക്തമാക്കി. ചെക്‌പോസ്റ്റുകളില്‍ കൂടുതല്‍ ജീവനക്കാരെ താത്കാലികമായി നിയോഗിച്ചതായി മന്ത്രി എം.ബി രാജേഷ് അറിയിച്ചു.

എല്ലാ വാഹനങ്ങളും നിരീക്ഷിക്കും സംശയമുള്ളവ പരിശോധിക്കും. അതിര്‍ത്തിയിലെ ഇടറോഡുകളും നിരീക്ഷണത്തിലാക്കി. നാല്  ജില്ലകളിലെ അതിര്‍ത്തികളില്‍ നിയോഗിച്ച കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റിന്റെ (കെമു) പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. എക്സൈസ് കമ്മിഷണര്‍ മഹിപാല്‍ യാദവ് ജില്ലാ മേധാവിമാര്‍ മുതലുള്ള എക്സൈസ് ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചു.

സ്പിരിറ്റ്, വ്യാജമദ്യ കേസുകളില്‍ മുന്‍കാലത്ത് പ്രതികളായവരെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നിരീക്ഷിക്കും. മുന്‍പ് വ്യാജ മദ്യദുരന്തങ്ങള്‍ നടന്നിട്ടുള്ള മലപ്പുറം, കൊല്ലം തുടങ്ങിയ ജില്ലകളില്‍ പ്രത്യേക ജാഗ്രതയുണ്ടാകും.

കൂടുതലായി ചെത്തുന്നയിടങ്ങളില്‍ നിന്നും പെര്‍മിറ്റ് പ്രകാരം കൊണ്ടുവരുന്ന കള്ള് പ്രത്യേകം പരിശോധിക്കും. പൊലീസ്, വനം, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയവയുമായിച്ചേര്‍ന്നും പരിശോധന ഏകോപിപ്പിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam