റോഡിലെ കുഴി ഒഴിവാക്കി മുഖ്യമന്ത്രിയുടെ യാത്ര; 24 കിലോമീറ്ററിന് പകരം സഞ്ചരിച്ചത് 40 കിലോമീറ്റർ!!

JUNE 23, 2024, 7:07 AM

തൃശ്ശൂര്‍: റോഡിലെ കുണ്ടും കുഴിയും  ഒഴിവാക്കാൻ വഴിതിരിച്ചുവിട്ട് മുഖ്യമന്ത്രിയുടെ യാത്ര. കുന്നംകുളത്ത് നിന്ന് കേച്ചേരി വഴിയുള്ള റോഡിലെ കുഴി ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ വാഹനം വഴിതിരിച്ചുവിടുകയായിരുന്നു.

 കോഴിക്കോട് നിന്നും തൃശൂർ രാമനിലയത്തിലേക്കുള്ള യാത്രക്കിടെയാണ് മുഖ്യമന്ത്രിയുടെ വാഹനം വഴിമാറി പോയത്. കുന്നംകുളത്തു നിന്നും വടക്കാഞ്ചേരി വഴിയാണ് മുഖ്യമന്ത്രി തെരഞ്ഞെടുത്തത്. 

കുന്നംകുളം- കേച്ചേരി പാതയിൽ കുഴികൾ കൊണ്ട യാത്രാ ദുരിതം രൂക്ഷമാണ്. ഇതോടെയാണ് മുഖ്യമന്ത്രി യാത്ര വടക്കാഞ്ചേരി വഴിയാക്കിയത്.

vachakam
vachakam
vachakam

കുഴി ഒഴിവാക്കാൻ 24 കിലോമീറ്റർ ദൂരത്തിന് പകരം മുഖ്യമന്ത്രി സഞ്ചരിച്ചത് 40 കിലോമീറ്റർ ആണ്.  കഴിഞ്ഞദിവസം നിയമസഭയിൽ റോഡിന്റെ ശോചനീവസ്ഥ എസി മൊയ്തീൻ എംഎൽഎ ഉന്നയിച്ചിരുന്നു.

അടിയന്തര നിർമാണ പ്രവർത്തികൾക്കായി തുക വകമാറ്റിയിട്ടുണ്ടെന്നും ടെൻഡർ നടപടികൾ നടക്കുകയാണെന്നുമായിരുന്നു പൊതുമരമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് മറുപടി നൽകിയത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam