അനുവദനീയമായ എണ്ണത്തിൽ കൂടുതൽ സിം കാർഡുകൾ ഉപയോഗിച്ചാൽ  50,000– 2 ലക്ഷം രൂപ പിഴ ലഭിച്ചേക്കാം 

JUNE 23, 2024, 7:43 AM

ദില്ലി: സർക്കാർ അനുവദിച്ചതിലും കൂടുതൽ സിം കാർഡുകൾ ഉപയോഗിച്ചാൽ ഈമാസം 26 മുതൽ 50,000– 2 ലക്ഷം രൂപ പിഴ ലഭിച്ചേക്കാം. ഒരാളുടെ പേരിൽ 9 സിം വരെ ഒരാളുടെ പേരിലെടുക്കാം. ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ 6. 

പുതിയ ടെലികോം നിയമത്തിലെ ഇതടക്കമുള്ള വ്യവസ്ഥകൾ 26നു പ്രാബല്യത്തിലാകുമെന്നു കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. 

ആദ്യ ചട്ടലംഘനത്തിനാണ് 50,000 രൂപ പിഴ. വീണ്ടും ആവർത്തിക്കുംതോറും 2 ലക്ഷം രൂപ ഈടാക്കും.

vachakam
vachakam
vachakam

 ഉപയോക്താവിന്റെ അനുമതി തേടാതെ വാണിജ്യ സന്ദേശങ്ങൾ അയച്ചാൽ ടെലികോം കമ്പനിക്ക് 2 ലക്ഷം രൂപ വരെ പിഴ മുതൽ സേവനം നൽകുന്നതിനു വിലക്ക് വരെ നേരിടേണ്ടി വരാം.  

മറ്റൊരാളുടെ തിരിച്ചറിയൽ രേഖ ചതിയിൽപെടുത്തി  ഉപയോഗിച്ച് സിം എടുത്താൽ 3 വർഷം തടവോ 50 ലക്ഷം രൂപ പിഴയോ, അല്ലെങ്കിൽ രണ്ടുംകൂടിയോ ലഭിക്കാം.

 

vachakam
vachakam
vachakam



 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam