ജമ്മു കശ്മീരിലെ ദോഡയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

JUNE 26, 2024, 7:05 PM

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ ഗണ്ഡോ മേഖലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. താഴ്വരയില്‍ സൈന്യത്തിനും പോലീസിനുമെതിരെ അടുത്തിടെ നടന്ന ആക്രമണങ്ങളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഭീകരരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് യുഎസ് നിര്‍മ്മിത എം4 കാര്‍ബൈന്‍ ഉള്‍പ്പെടെ വന്‍ ആയുധശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. 

ബുധനാഴ്ച രാവിലെ തെരച്ചില്‍ ആരംഭിച്ചപ്പോള്‍ മൂന്ന് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതായി ജമ്മു കശ്മീര്‍ പൊലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വിജയ് കുമാര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച ഉണ്ടായ തുടര്‍ച്ചയായ ഭീകരാക്രമണങ്ങളെ തുടര്‍ന്ന് ദോഡ, രജൗരി, പൂഞ്ച് മേഖലകളില്‍ ഭീകരരെ തുരത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരുന്നു.

ഭീകരര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും നല്‍കിയെന്ന് കരുതുന്ന മൂന്ന് പ്രദേശവാസികള്‍ അറസ്റ്റിലായതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam