ഇന്ത്യൻ മദ്യത്തിന് അപൂർവ നേട്ടം; അമൃത് ഫ്യൂഷൻ വേൾഡ്സ് ബെസ്റ്റ് വിസ്കി

JUNE 27, 2024, 9:04 AM

ലോകോത്തര സ്കോച്ച്‌ വിസ്കി ബ്രാൻഡുകളെ പിന്നാലാക്കി 2024ലെ ബെസ്റ്റ് വിസ്കി ഗോൾഡ് മെഡൽ നേടി ഇന്ത്യയുടെ അമൃത് ഫ്യൂഷൻ.

ലണ്ടനിൽ നടന്ന ഇൻ്റർനാഷണൽ സ്പിരിറ്റ്സ് ചലഞ്ചിലാണ് ബെംഗളൂരു ആസ്ഥാനമായ അമ്യത് ഡിസ്റ്റിലറീസിൻ്റെ സിംഗിൾ മാൾട്ട് വിസ്കിക്ക് അപൂർവ നേട്ടം ലഭിച്ചത്. 

സ്കോട്ട്ലൻ്റ്, അയർലണ്ട്, ജപ്പാൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ ലോക പ്രശസ്ത ബ്രാൻഡുകളുമായി ഏറ്റുമുട്ടിയാണ് വേൾഡ് ബെസ്റ്റ് വിസ്കി കാറ്റഗറിയിൽ ഇന്ത്യൻ ഉല്പന്നം ഈ അപൂർവ നേട്ടം കൈവരിച്ചത്.

vachakam
vachakam
vachakam

രാജ്യത്തെ ഏറ്റവും മികച്ച സിംഗിൾ മാൾട്ട് വിസ്കി എന്ന് പേരെടുത്ത അമൃത് ഫ്യൂഷൻ വൻതോതിൽ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. 1948ൽ രാധാകൃഷ്ണ ജഗ്ദാലെ കർണാടകയിൽ സ്ഥാപിച്ച അമൃത് ഡിസ്റ്റിലറീസ് രാജ്യത്തെ ഏറ്റവും വിലകൂടിയ മദ്യങ്ങൾ ഉല്പാദിപ്പിക്കുന്ന കമ്ബനിയായി മാറി. 

സിംഗിൾ മാൾട്ട് വിസ്കി ബ്രാൻഡിൽ ലോകത്തെ ഏറ്റവും മികച്ച ആദ്യ 10 ബ്രാൻഡുകളിലൊന്നായി അമൃത് വിസ്കി മാറിയിട്ടുണ്ട്. 40ലധികം അവാർഡുകൾ ഈ ബ്രാൻഡിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam