വന്ദേഭാരത് എക്സ്പ്രസിന്റെ വേഗത കുറയ്ക്കുന്നു

JUNE 27, 2024, 12:45 PM

ദില്ലി: ഇന്ത്യൻ റെയിൽവേ വന്ദേഭാരതും ഗതിമാനും ഉൾപ്പടെ ചില പ്രീമിയം ട്രെയിനുകളുടെ വേഗത കുറക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 

ദേശീയ മാധ്യമങ്ങളുടെ  റിപ്പോർട്ട് പ്രകാരം ഇതിനുള്ള ശുപാർശ നോർത്ത്-സെൻട്രൽ റെയിൽവേ റെയിൽബോർഡിന് കൈമാറി.  ചില റൂട്ടുകളിൽ 160ൽ നിന്നും 130 ആക്കി വേഗത കുറക്കാ​നാണ് റെയിൽവേ ഒരുങ്ങുന്നത്. 

ശുപാർശ പ്രകാരം വന്ദേഭാരത്, ഗതിമാൻ എക്സ്പ്രസുകളുടെ വേഗത മണിക്കൂറിൽ 160 കിലോ മീറ്ററിൽ നിന്നും 130 ആക്കി കുറക്കും. ശതാബ്ദി എക്സ്പ്രസിന്റെ 150ൽ നിന്നും 130 ആക്കിയാവും കുറക്കുക. സ്പീഡ് കുറക്കുന്നത് വഴി 25 മുതൽ 30 മിനിറ്റ് വരെ യാത്രാസമയം കൂടും. 

vachakam
vachakam
vachakam

ചില ട്രെയിനുകളുടെ സ്പീഡ് 130 ആക്കി കുറക്കാനുള്ള ചർച്ചകൾ റെയിൽവേ ബോർഡ് 2023ൽ തന്നെ തുടങ്ങിയിരുന്നു. 

ട്രെയിൻ നമ്പർ: 12050/12049(ഡൽഹി-ഝാൻസി-ഡൽഹി) ഗതിമാൻ എക്സ്പ്രസ്, 22470/22469(ഡൽഹി-ഖജുരാഹോ-ഡൽഹി) വന്ദേഭാരത് എക്സ്പ്രസ്, 20172/20171(ഡൽഹി-റാണി കമലാപട്ടി-ഡൽഹി) വന്ദേഭാരത് എക്സ്പ്രസ്, 12002/12001 (ഡൽഹി-റാണി കമലാപട്ടി-ഡൽഹി) ശതാബ്ദി എക്സ്പ്രസ് എന്നീ ട്രെയിനുകളുടെ വേഗതയാണ് റെയിൽവേ കുറക്കാനൊരുങ്ങുന്നത്.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam