മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

JUNE 27, 2024, 1:19 AM

ന്യൂഡെല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് ലാല്‍ കൃഷ്ണ അദ്വാനിയെ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി എയിംസിലെ ജെറിയാട്രിക് വിഭാഗത്തിലെ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് 96 കാരനായ നേതാവ്.

അദ്വാനിയുടെ ആരോഗ്യനില സന്തുലിതമാണെന്നും അദ്ദേഹം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രോഗാവസ്ഥയെ കുറിച്ചുള്ള സൂചനകളൊന്നും ആശുപത്രി നല്‍കിയില്ല. ബുധനാഴ്ച രാത്രിയാണ് മുതിര്‍ന്ന നേതാവിനെ എയിംസില്‍ പ്രവേശിപ്പിച്ചത്. പ്രായാധിക്യം മൂലമുള്ള ബുദ്ധിമുട്ടുകള്‍ അദ്വാനിക്കുണ്ട്. 

രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന മൂന്ന് മാസം മുന്‍പാണ് മുന്‍ ഉപപ്രധാനമന്ത്രിയായ അദ്വാനിക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഡെല്‍ഹിയിലെ വസതിയില്‍ സമ്മാനിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam