ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ കാട്ടാന ആക്രമണം; സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം

MAY 23, 2024, 8:43 PM

കോയമ്പത്തൂര്‍: ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ കാട്ടാന ആക്രമണം. ആക്രമണത്തില്‍ സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം.

കോയമ്പത്തൂര്‍ സ്വദേശിയായ 57കാരന്‍ ഷണ്‍മുഖനാണ് കൊല്ലപ്പെട്ടത്. വനാതിര്‍ത്തിയോട് ചേര്‍ന്ന ക്യാമ്പസില്‍ വ്യാഴാഴ്ച രാവിലെയാണ് കാട്ടാന കൂട്ടം പ്രവേശിച്ചത്.

ഇവയെ തുരത്താന്‍ ശ്രമിക്കുമ്പോഴാണ് കാട്ടാനകളിലൊന്ന് ഷണ്‍മുഖന് നേരെ തിരിഞ്ഞതും അക്രമിച്ചതുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ റിട്ട. പ്രൊഫസര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

vachakam
vachakam
vachakam

ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവരം അറിഞ്ഞ് വീണ്ടും സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഷണ്‍മുഖന്റെ മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam