പ്രവാസികളുടെ പണമൊഴുക്ക് സഹായമായി; 570 കോടി ഡോളര്‍ കറന്റ് അക്കൗണ്ട് മിച്ചം നേടി ഇന്ത്യ 

JUNE 25, 2024, 6:28 AM

ന്യൂഡല്‍ഹി: ജനുവരി മുതല്‍ മാര്‍ച്ച് വരെ സേവനങ്ങളുടെ കയറ്റുമതിയുടെ മികവില്‍ 570 കോടി ഡോളര്‍ കറന്റ് അക്കൗണ്ട് മിച്ചം നേടി ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. മുന്‍വര്‍ഷം ഇതേകാലയളവില്‍ കറന്റ് അക്കൗണ്ട് കമ്മി 130 കോടി ഡോളര്‍ ആയിരുന്നു. വിദേശ ഇന്ത്യയ്ക്കാരുടെ പണമൊഴുക്കും കറന്റ് അക്കൗണ്ടില്‍ മിച്ചം നേടാന്‍ സഹായിച്ചു.

വിദേശ വ്യാപാരത്തില്‍ ചെലവ് കുറഞ്ഞ് വരവ് കൂടിയതോടെയാണ് മൊത്തം കറന്റ് അക്കൗണ്ടില്‍ 0.6 ശതമാനം മെച്ചം നേടാനായയെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ കറന്റ് അക്കൗണ്ട് കമ്മി 870 കോടി ഡോളറായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൊത്തം കറന്റ് അക്കൗണ്ട് കമ്മി ഇതോടെ 2320 കോടി ഡോളറായി താഴ്ന്നു. ഇന്ത്യന്‍ സാമ്പത്തിക മേഖല മികവിലേക്ക് നീങ്ങുന്നുവെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam