ചായ ഉണ്ടാക്കി നല്‍കിയില്ല; മകന്റെ ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി അമ്മായിയമ്മ 

JUNE 28, 2024, 12:20 PM

ഹൈദരാബാദ്: ചായ ഉണ്ടാക്കി നല്‍കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവില്‍ മകന്റെ ഭാര്യയെ അമ്മായിയമ്മ കഴുത്ത്ഞെരിച്ച്‌ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഹൈദരാബാദിൽ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

അത്താപൂരിന് സമീപം ഹസൻ നഗറില്‍ താമസിക്കുന്ന അജ്മീരി ബീഗം എന്ന 28 കാരിയെയാണ് ഭർതൃമാതാവായ ഫർസാന ക്രൂരമായി കൊലപ്പെടുത്തിയത്. ഫർസാന, അജ്മീരിയോട് ചായ ഉണ്ടാക്കാൻ ആവശ്യപ്പെട്ടിരുന്നു എന്നും ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ വഴക്കും തല്ലും ആയി എന്നുമാണ് പുറത്തു വരുന്ന വിവരം.

വഴക്കിനെ തുടർന്ന് ഫർസാന യുവതിയെ സ്കാർഫ് ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഉസ്മാനിയ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam