പണം വാങ്ങി പി.എച്ച്‌.ഡി പ്രബന്ധമെഴുതിയെന്ന ഇന്ദു മേനോന്റെ വെളിപ്പെടുത്തൽ; ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി എസ്.ഐ.ഒ

JUNE 28, 2024, 7:53 PM

തിരുവനന്തപുരം: പി.എച്ച്‌.ഡി ഗവേഷണ പ്രബന്ധം പണംവാങ്ങി എഴുതിനല്‍കിയെന്ന വെളിപ്പെടുത്തലിന്റെ  പശ്ചാത്തലത്തിൽ പരാതി നല്‍കി എസ്.ഐ.ഒ. എഴുത്തുകാരിയായ ഇന്ദു മേനോന്‍ ആണ് മൂന്നു ലക്ഷം രൂപ വരെ വാങ്ങി നിരവധി പേര്‍ക്ക് പി.എച്ച്‌.ഡി ഗവേഷണ പ്രബന്ധങ്ങള്‍ എഴുതി നല്‍കി എന്ന അവകാശവാദവുമായി രംഗത്തെത്തിയിരുന്നത്. 

സംസ്ഥാന സമിതി അംഗം അഡ്വ. അബ്ദുല്ല നേമം ആണ് ഈ സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനു പരാതി നല്‍കിയത്. സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരികയും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.

അതേസമയം വെളിപ്പെടുത്തല്‍ അങ്ങേയറ്റം ഗൗരവതരമാണെന്ന് പരാതിയില്‍ എസ്.ഐ.ഒ നേതാവ് പറയുന്നു. ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യമാണ് ഇന്ദു മേനോന്‍ ചെയ്തത്. ഇക്കാര്യത്തില്‍ ശക്തമായ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരണം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. വ്യാജമായി സമര്‍പ്പിക്കപ്പെട്ട പി.എച്ച്‌.ഡി ഗവേഷണ പ്രബന്ധങ്ങള്‍ ഏതാണെന്നു കണ്ടെത്തി റദ്ദാക്കണമെന്നും അഡ്വ. അബ്ദുല്ല നേമം മന്ത്രിയോട് ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam