പൃഥ്വിരാജിന്റെ സെറ്റില്‍ വച്ച് പീഡനത്തിനിരയായി എന്ന് യുവനടി; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 

JUNE 28, 2024, 7:11 PM

കൊച്ചി: പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ സെറ്റില്‍ വച്ച്‌ പീഡനത്തിന് ഇരയായതായി യുവനടിയുടെ വെളിപ്പെടുത്തൽ. സഹസംവിധായകനായ മൻസൂർ റഷീദിനെതിരെയാണ് യുവതി പരാതിയുമായി രംഗത്ത് എത്തിയത്.

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാല്‍ ചിത്രം ബ്രോ ഡാഡിയുടെ സെറ്റില്‍ വച്ച്‌ ആയിരുന്നു സംഭവം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഹൈദരാബാദിലെ ബ്രോ ഡാഡിയുടെ സെറ്റില്‍ മയക്കുമരുന്ന് കലർത്തിയ പാനീയവും ചോക്ലേറ്റും നല്‍കി മയക്കിയാണ് ആണ് ബലാത്സംഗത്തിനിരയാക്കിയത് എന്നാണ് നടി പറയുന്നത്.

ഏഴ് മണിക്കൂറിന് ശേഷം ബോധം വന്നപ്പോഴാണ് ലൈംഗികപീഡനത്തിനിരയാക്കിയതെന്ന് വ്യക്തമായത് എന്നും ഇതിന് പിന്നാലെ റഷീദ് മലയാളി കൂടിയായ നടിയ്ക്ക് നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്ത് പണം ആവശ്യപ്പെട്ടു എന്നും യുവതി പറയുന്നു. 

vachakam
vachakam
vachakam

അതേസമയം ഭയപ്പെട്ട് സംഭവം ആരോടും പറഞ്ഞിരുന്നില്ല എന്നും ആറര ലക്ഷം രൂപയാണ് സഹസംവിധായകനെന്ന് പറഞ്ഞ ഇയാള്‍ നടിയില്‍ നിന്ന് തട്ടിയത് എന്നും ഭീഷണി കൂടിയതോടെ യുവതി കുടുംബത്തെ അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു എന്നുമാണ് ലഭിക്കുന്ന വിവരം.

ബലാത്സംഗം ചെയ്ത് ദൃശ്യങ്ങളും പകർത്തിയെന്ന കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാൻ ഹൈദരാബാദ് പോലീസ് ഓച്ചിറയില്‍ എത്തിയിരുന്നു എന്നും എന്നാൽ പൊലീസിന് ഇയാളെ അറസ്റ്റ് ചെയ്യാനായില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam