നിലവാരമില്ലാത്ത റോഡുകൾക്ക് ഹൈവേ ഏജൻസികൾ ടോൾ ഈടാക്കരുത്; കർശന നിർദ്ദേശവുമായി നിതിൻ ഗഡ്‍കരി

JUNE 28, 2024, 12:29 PM

നിലവാരമില്ലാത്ത റോഡുകൾക്ക് ഹൈവേ ഏജൻസികൾ ടോൾ ഈടാക്കരുതെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി. കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി രാജ്യത്തെ ഹൈവേ ഏജൻസികൾക്ക് ശക്തമായ സന്ദേശം നൽകിയത്. 

റോഡുകൾ നല്ലതല്ലെങ്കിൽ ടോൾ പിരിക്കുന്നത് നിർത്തണമെന്നാണ് അദ്ദേഹം പറഞ്ഞത്. പല ഹൈവേകളുടേയും സ്ഥിതി വളരെ മോശമാണെങ്കിലും അവിടെ കനത്ത ടോൾ പിരിക്കുന്നതായി നിരവധി റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് മന്ത്രിയുടെ ഈ പ്രസ്താവന വന്നിരിക്കുന്നത്.

എൻഎച്ച്എഐയുടെ നേതൃത്വത്തിൽ രാജ്യത്തെ ഹൈവേ ഏജൻസികൾ റോഡ് പദ്ധതി പൂർത്തിയാകുമ്പോൾ ടോൾ പിരിക്കാനുള്ള തിരക്കിലാണെന്ന് അടുത്തിടെ നടന്ന ഒരു പരിപാടിയിൽ നിതിൻ ഗഡ്‍കരി പറഞ്ഞിരുന്നു. ഏജൻസികൾ ആദ്യം മികച്ച നിലവാരമുള്ള സേവനം ഉറപ്പാക്കണമെന്നും അതിനുശേഷം മാത്രമേ ടോൾ പിരിവ് ആരംഭിക്കാവൂ എന്നും ഗഡ്കരി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam