കുന്നംകുളത്ത് ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; രോഗിക്ക് ദാരുണാന്ത്യം 

JUNE 28, 2024, 6:56 PM

തൃശ്ശൂർ: കുന്നംകുളത്ത് ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന രോ​ഗി മരിച്ചു. അതീവ ഗുരുതരാവസ്ഥയിൽ രോ​ഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആയിരുന്നു അപകടം സംഭവിച്ചത്. 

അപകടത്തെ തുടർന്ന് മറ്റൊരു ആംബുലൻസ് എത്തിച്ച് രോഗിയെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. അഗതിയൂർ സ്വദേശി 65 വയസ്സുള്ള ജോണിയാണ് മരിച്ചത്. 

അതേസമയം ആംബുലൻസ് സൈറൻ ഇട്ട് വരുന്നത് ശ്രദ്ധിക്കാതെ ഓട്ടോറിക്ഷ യൂ ടേൺ എടുത്തതാണ് അപകടകാരണമെന്ന് സംഭവത്തിന്റെ ദൃക്സാക്ഷികളായ നാട്ടുകാർ പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam