ദേശീയ സുരക്ഷാ സഹ ഉപദേഷ്ടാവ് വിക്രം മിസ്രി ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറി

JUNE 28, 2024, 4:44 PM

ന്യൂഡെല്‍ഹി: ദേശീയ സുരക്ഷാ സഹ ഉപദേഷ്ടാവ് വിക്രം മിസ്രി ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയാകും. വിനയ് ക്വാത്രയുടെ പിന്‍ഗാമിയായാണ് വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിക്രം മിസ്രി എത്തുന്നത്.

1989 ബാച്ച് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനായ മിശ്രിയെ ജൂലൈ 15 മുതല്‍ ഈ തസ്തികയിലേക്ക് നിയമിച്ചതായി സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. 

നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി എന്‍എസ്എ ആയിരുന്ന മിശ്രിയെ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തേക്ക് ജൂലൈ 15 മുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നത് കാബിനറ്റിന്റെ അപ്പോയിന്റ്മെന്റ് കമ്മിറ്റി അംഗീകരിച്ചതായി പേഴ്സണല്‍ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 

vachakam
vachakam
vachakam

നിലവിലെ വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്രയുടെ കാലാവധി ഈ വര്‍ഷം മാര്‍ച്ചില്‍ ആറ് മാസത്തേക്ക് നീട്ടിനല്‍കിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam