'ലഹരി മാഫിയയെ നിയന്ത്രിക്കുന്നതില്‍ നിലവിലെ സർക്കാർ ദയനീയമായി പരാജയം'; സ്റ്റാലിൻ സർക്കാരിനെതിരെ ആഞ്ഞടിച്ചു നടൻ വിജയ്

JUNE 28, 2024, 4:15 PM

ചെന്നൈ: തമിഴ്നാട്ടിലെ എം.കെ. സ്റ്റാലിൻ സർക്കാരിനെതിരെ നടൻ വിജയ് രംഗത്ത്. സംസ്ഥാനത്ത് യുവാക്കള്‍ക്കിടയില്‍ ലഹരിമരുന്നുകളുടെ ഉപയോഗം കൂടുകയാണെന്നും ലഹരി മാഫിയയെ നിയന്ത്രിക്കുന്നതില്‍ നിലവിലെ സർക്കാർ ദയനീയമായി പരാജയപ്പെട്ടെന്നും ആണ് അദ്ദേഹം പറഞ്ഞത്. ലഹരി എന്ന ഭീഷണിയെ ഇല്ലാതാക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും വിജയ് പ്രതികരിച്ചു.

അതേസമയം വിജയ് ആദ്യമായാണ് സ്റ്റാലിൻ സർക്കാരിനെതിരേ നേരിട്ട് വിമർശനം ഉന്നയിക്കുന്നത്. പത്ത്, 12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിജയിന്റെ പരാമർശം ഉണ്ടായത്.

ഈയടുത്ത കാലത്തായി തമിഴ്നാട്ടില്‍ നിങ്ങള്‍ നോക്കുകയാണെങ്കില്‍ ലഹരിയുടെ ഉപയോഗം അതും യുവാക്കള്‍ക്കിടയില്‍ വളരെ ഉയർന്നിരിക്കുകയാണ്. രക്ഷിതാവ് എന്ന നിലയിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് എന്ന നിലയ്ക്കും ശരിക്കും ഭയന്നിരിക്കുകയാണ് എന്നും യുവാക്കളെ ലഹരിമരുന്നുകളില്‍നിന്ന് സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം സർക്കാരിനാണ് എന്നും നിലവിലെ സർക്കാർ അതില്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam