എഴുതി വെച്ചോളൂ...ബൈഡന്‍ ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവില്ല: നിക്കി ഹേലി

JULY 1, 2024, 2:33 AM

വാഷിംഗ്ടണ്‍: ഡെമോക്രാറ്റുകള്‍ ബൈഡന് പകരം ഊര്‍ജസ്വലതയുള്ള മറ്റാരെയെങ്കിലും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കൊണ്ടുവരുമെന്ന് മുന്‍ സൗത്ത് കരോലിന ഗവര്‍ണറും റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ നോമിനിയുമായിരുന്ന നിക്കി ഹേലിയുടെ മുന്നറിയിപ്പ്. 

ഡെമോക്രാറ്റുകള്‍ പ്രായക്കുറവുള്ള ആരെയെങ്കിലും കൊണ്ടുവരാന്‍ തയാറെടുക്കുകയാണെന്ന് ഹേലി പറഞ്ഞു. 'അവര്‍ ഊര്‍ജ്ജസ്വലരായ ആരെയെങ്കിലും കൊണ്ടുവരാന്‍ പോകുകയാണ്. ''എന്റെ വാക്കുകള്‍ അടയാളപ്പെടുത്തി വെക്കുക....ബൈഡന്‍ ഡെമോക്രാറ്റ് നോമിനി ആയിരിക്കില്ല. റിപ്പബ്ലിക്കന്‍മാരേ, ജാഗ്രത പാലിക്കുക!' ഹേലി പറഞ്ഞിു. 

ജോ ബൈഡനെ സ്ഥാനാര്‍ത്ഥിയായി തുടരാന്‍ അനുവദിച്ചാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ പിന്നെ അപകടത്തിലാവുമെന്നും ഹേലി വാള്‍സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സാധ്യമായ ഏറ്റവും ശക്തനായ നേതാവിനെ അമേരിക്ക അര്‍ഹിക്കുന്നെന്നും ഹേലി പറഞ്ഞു. 

vachakam
vachakam
vachakam

ബൈഡനും ട്രംപും തമ്മില്‍ നടന്ന പരസ്യ സംവാദം തന്നെ ഞെട്ടിപ്പിച്ചെന്നും ഹോലി പറഞ്ഞു. പ്രസിഡന്റ് ഓഫീസിലേക്ക് മത്സരിക്കുന്ന എല്ലാവരുടെയും മാനസിക സ്ഥിതി പരിശോധിക്കണമെന്ന് താന്‍ പറയുന്നത് ഇതിനാലാണെന്നും ബൈഡന്റെ മോശം പ്രകടനം ചൂണ്ടിക്കാട്ടി ഹേലി പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam