നോർത്ത് അമേരിക്ക ഭദ്രാസന നോർത്ത് ഈസ്റ്റ് റീജിയൺ ത്രിദിന കൺവെൻഷൻ സമാപിച്ചു

JULY 1, 2024, 7:47 PM

ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത്  അമേരിക്ക ഭദ്രാസനത്തിൽ അമേരിക്കയുടെ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലുൾപ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ (മാർത്തോമ്മ നോർത്ത് ഈസ്റ്റ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റി)  ജൂൺ മാസം 28, 29, 30 എന്നീ തീയതികളിൽ സംഘടിപ്പിച്ച ഈ വർഷത്തെ  ത്രിദിന റീജിയണൽ കൺവെൻഷൻ സമാപിച്ചു.

ജൂൺ മാസം 28നു എപ്പിഫനി മാർത്തോമ്മാ പള്ളിയിൽ (ഓസോൺ പാർക്ക്)നടന്ന പ്രഥമ ദിന കൺവെൻഷൻ യോഗത്തിന്റെ ഉദ്ഘാടനം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ നിർവ്വഹിച്ചു. ജൂൺ 29നു ബഥനി മാർത്തോമ്മാ പള്ളിയിലും  (ഓറഞ്ച് ബർഗ്), ജൂൺ 30 ഞായറാഴ്ച ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയിലും (മെറിക്ക്),  വച്ചാണ് കൺവെൻഷൻ നടത്തപ്പെട്ടത്.

മാർത്തോമ്മാ സഭയിലെ വികാരി ജനറൽ റവ. കെ.വൈ. ജേക്കബ് മൂന്ന് ദിവസങ്ങളിലും നടന്ന കൺവെൻഷനുകളിൽ മുഖ്യ പ്രസംഗകനായിരുന്നു.

vachakam
vachakam
vachakam

കൺവെൻഷന്റെ സമാപനദിവസമായ ജൂൺ 30 ഞായറാഴ്ച്ച ഈ മേഖലയിലെ എല്ലാ ഇടവകകളും ചേർന്നുള്ള വിശുദ്ധ കുർബാന ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയിൽ വെച്ച് ഭദ്രാസന എപ്പിസ്‌കോപ്പയുടെ മുഖ്യ കാര്മീകത്വത്തിൽ നടത്തപ്പെട്ടു. വിവിധ ഇടവകകളിൽ നിന്നുമുള്ള നാൽപതംഗ ഗായകസംഘം ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകി. റവ. വി.റ്റി. തോമസ് (വൈസ് പ്രസിഡന്റ്), തോമസ് ജേക്കബ് (സെക്രട്ടറി), കുര്യൻ തോമസ് (ട്രഷറർ), ബെജി ടി. ജോസഫ് (അക്കൗണ്ടന്റ്), റവ. ജോർജ് ഏബ്രഹാം (ഭദ്രാസന സെക്രട്ടറി), ജോർജ് പി. ബാബു (ഭദ്രാസന ട്രഷറർ), റവ. ക്രിസ്റ്റഫർ ഫിൽ ഡാനിയേൽ, ചെറിയാൻ വർഗീസ്, ഡോ. ജോൺ കെ. തോമസ്, റോയ് സി. തോമസ്, കോരുത് മാത്യു, ഷേർളി തോമസ്, തങ്കം വി. ജോർജ് എന്നിവരടങ്ങിയ വിവിധ സബ് കമ്മിറ്റികൾ കൺവെൻഷന്റെ അനുഗ്രഹപ്രദമായ നടത്തിപ്പിന് നേതൃത്വം നൽകി.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam