യാത്രക്കാര്‍ക്ക് നല്‍കിയത് കേടായ ഭക്ഷണം;  ഡെല്‍റ്റ വിമാനം അടിയന്തരമായി ന്യൂയോര്‍ക്കില്‍ ഇറക്കി

JULY 4, 2024, 6:15 AM

ന്യൂയോര്‍ക്ക്: ഡെട്രോയിറ്റില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്കുള്ള ഡെല്‍റ്റ വിമാനം യാത്രക്കാര്‍ക്ക് കേടായ ഭക്ഷണം നല്‍കിയതിനെ തുടര്‍ന്ന് ബുധനാഴ്ച ന്യൂയോര്‍ക്കിലെ കെന്നഡി എയര്‍പോര്‍ട്ടിലേക്ക് തിരിച്ചുവിട്ടതായി എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.

ഡെട്രോയിറ്റില്‍ നിന്ന് രാത്രി 11 മണിയോടെയാണ് വിമാനം പറന്നുയര്‍ന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിക്ക് ന്യൂയോര്‍ക്കില്‍ ഇറങ്ങി. മെയിന്‍ ക്യാബിന്‍ ഇന്‍-ഫ്‌ലൈറ്റ് ഭക്ഷണ സേവനത്തിന്റെ ഒരു ഭാഗം കേടായതായി ഡെല്‍റ്റ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ വിമാനത്തിലെ 277 യാത്രക്കാരില്‍ 14 പേരേയും 10 ജീവനക്കാരേയും മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ ചികിത്സിച്ചതായി പോര്‍ട്ട് അതോറിറ്റി ഓഫ് ന്യൂയോര്‍ക്ക് ആന്‍ഡ് ന്യൂജേഴ്സി വക്താവ് പറഞ്ഞു. അവരെ ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ആവശ്യം ഇല്ലായിരുന്നുവെന്ന് വക്താവ് അറിയിച്ചു.

അതേസമയം കേടായ ഭക്ഷണം ആകെ എത്ര പേര്‍ കഴിച്ചുവെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡെല്‍റ്റ അറിയിച്ചു.

'ഇത്തരം സംഭവം ഡെല്‍റ്റയ്ക്ക് ഇതിന് മുമ്പ് സംഭവിച്ചിട്ടില്ല. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ യാത്രകളിലെ അസൗകര്യത്തിനും കാലതാമസത്തിനും ഞങ്ങള്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു.'-എന്ന് ഡെല്‍റ്റ വക്താവ് പറഞ്ഞു. യാത്രക്കാര്‍ക്ക് ഹോട്ടല്‍ മുറികള്‍ നല്‍കുന്നുണ്ടെന്നും ലക്ഷ്യസ്ഥാനത്തേക്ക് തുടരാന്‍ എല്ലാവരും വീണ്ടും ബുക്ക് ചെയ്യുമെന്നും പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam