ഡാളസ് കേരള അസോസിയേഷൻ അമേരിക്കൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

JULY 5, 2023, 8:24 PM

ഗാർലാൻഡ് (ഡാളസ് ): ഡാളസ് കേരള അസോസിയേഷൻ അമേരിക്കയുടെ ഇരുന്നൂറ്റിനാൽപത്തി ആറാമത് അമേരിക്കൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. 1776 ജൂലൈ നാലിന് പതിമൂന്ന് അമേരിക്കൻ സംസ്ഥാനങ്ങൾ ചേർന്ന് ബ്രിട്ടന്റെ നിയന്ത്രണ ഉടമസ്ഥാവകാശത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ ആഘോഷങ്ങൾ രാജ്യം മുഴുവൻ അരങ്ങേറുമ്പോൾ ഡാളസ് കേരള അസോസിയേഷനും  സ്വാതന്ത്ര്യദിനം ആഘോഷത്തിന്റെ ഭാഗമാകുവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു.

ചൊവാഴ്ച രാവിലെ അസോസിയേഷൻ ഓഫിസിനു മുൻപിൽ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ ദേശീയ പതാകയുയർത്തി. അമേരിക്ക ബ്രിട്ടീഷ് രാജഭരണത്തിൽ നിന്ന് മോചനം നേടുകയും ബ്രിട്ടന്റെ രാഷ്ട്രീയാധികാരം അവസാനിപ്പിക്കുകയും ചെയ്തുവെന്നും പതിമൂന്ന് സംസ്ഥാനങ്ങൾ ചേർന്ന് സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മക്കായി ജൂലൈ നാലിന് രാവിലെയും വൈകുന്നേരവും 13 ആചാരവെടികൾ മുഴക്കിയാണ് അമേരിക്ക സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന്  പ്രസിഡന്റ് ചൂണ്ടിക്കാട്ടി. തുടർന്ന് അമേരിക്കൻ ദേശീയ ഗാനാലാപനത്തോടെ പരിപാടികൾ സമാപിച്ചു.

ഐ. വർഗീസ്, ജോസഫ് ജോർജ് വിലങ്ങോലിൽ, മൻജിത് കൈനിക്കര, ഡാനിയേൽ കുന്നേൽ, രാജൻ ഐസക്, ടോമി നെല്ലുവേലിൽ, സെബാസ്റ്റിയൻ പ്രാകുഴി ,കോശി പണിക്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു, സെക്രട്ടറി അനശ്വർ മാമ്പിള്ളി നന്ദി പറഞ്ഞു. പങ്കെടുത്ത എല്ലാവരും മധുരം ഉൾപ്പെടെ ലഘു ഭക്ഷണം ആസ്വദിച്ചാണ് പിരിഞ്ഞത്.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam