ഉക്രെയ്‌നുള്ള യുകെയുടെ പിന്തുണ അചഞ്ചലമെന്ന് ബൈഡനോട് നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാര്‍മര്‍

JULY 6, 2024, 1:42 AM

വാഷിംഗ്ടണ്‍/ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു. റഷ്യയുടെ നിരന്തരമായ ആക്രമണത്തിനെതിരെ പോരാടുന്ന ഉക്രെയ്ന് ബൈഡനും സ്റ്റാര്‍മറും തുടര്‍ച്ചയായ പിന്തുണ ആവര്‍ത്തിച്ചെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.

അടുത്തയാഴ്ച വാഷിംഗ്ടണില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ ബൈഡനെയും മറ്റ് ലോകനേതാക്കളെയും സ്റ്റാര്‍മര്‍ കാണും.

ബൈഡനും സ്റ്റാര്‍മറും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേക ബന്ധത്തെക്കുറിച്ച് എടുത്തു പറയുകയും ലോകമെമ്പാടുമുള്ള സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും പിന്തുണയായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം സ്ഥിരീകരിക്കുകയും ചെയ്‌തെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറയുന്നു.

vachakam
vachakam
vachakam

റഷ്യയുമായുള്ള ഉക്രെയ്‌നിന്റെ യുദ്ധത്തിനുള്ള ബ്രിട്ടീഷ് പിന്തുണ 'അചഞ്ചലമാണ്' എന്ന് സ്റ്റാര്‍മര്‍ ബൈഡനോട് പറഞ്ഞെന്ന് അദ്ദേഹത്തിന്റെ ഡൗണിംഗ് സ്ട്രീറ്റ് ഓഫീസ് ഒരു വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

സ്വതന്ത്രവും തുറന്നതുമായ ഒരു ഇന്തോ-പസഫിക് ഉറപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സ്റ്റാര്‍മര്‍ പ്രതീക്ഷിക്കുന്നെന്ന് ഓഫീസ് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam