ഷാജി എടാട്ടിന്റെ നേതൃത്വത്തിൽ കെ.സി.സി.എൻ.എ കമ്മിറ്റി അംഗങ്ങൾ ഒരുക്കങ്ങൾ നടത്തുന്നു

JULY 4, 2024, 11:07 AM

ഡാളസ്: വടക്കേ അമേരിക്കയിലെ ക്‌നാനായ സമുദായം വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ക്‌നാനായക്കാരുടെ പ്രവാസി മാമാങ്കം, ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (കെ.സി.സി.എൻ.എ.) യുടെ 15-ാമത് നാഷണൽ ഫാമിലി കൺവൻഷന്് നാളെ ഗംഭീര തുടക്കം. അമേരിക്കയിലേയും കാനഡയിലുമായി നാല്പതിനായിരത്തിലധികം വരുന്ന ക്‌നാനായക്കാർ അത്യാവേശത്തോടെ ഏറ്റെടുത്ത കൺവെൻഷൻ റജിസ്‌ട്രേഷൻ ജൂൺ 15ന് അവസാനിച്ചപ്പോൾ സംഘാടകരുടെ പ്രതീക്ഷകൾക്കും അപ്പുറത്ത്് വലിയ പിന്തുണയാണ് ലഭിച്ചത്.

1000നു മുകളിലുള്ള രെജിസ്‌ട്രേഷനിലൂടെ 5000ത്തോളം സമുദായംഗങ്ങൾ ഈ മേളയിൽ പങ്കെടുക്കും. വിശിഷ്ടാതിഥികളായി കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിൽ മിസൗറി സിറ്റി മേജയർ റോബിൻ ജെ. ഇലക്കാട്ട്, സാൻ ആന്റോണിയോ മേയർ റോൺ നയൻബർഗ്, സിനിമാതാരം ലാലു അലക്‌സ്, ഫാ. തോമസ് മുളവനാൽ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.

ക്‌നാനായ കാത്തലിക് സൊസൈറ്റി ഓഫ് സാൻ അന്റോണിയോ (KCSSA) ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ കൺവെൻഷൻ ജൂലൈ 4,5,6,7 തിയതികളിൽ ലോക പ്രശസ്തമായ സാൻ അന്റോണിയയിലെ റിവർ വാക്കിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഹെൻട്രി  ബി. ഗോൺസാലസ് കൺവൻഷൻ സെന്ററിലാണ് നടത്തപ്പെടുന്നത്. കൺവെൻഷൻ സെന്ററിനോടനുബന്ധിച്ചുള്ള ഗ്രാൻഡ് ഹയത്ത്, മാരിയട്ട് റിവർ വാക്, മാരിയട്ട് റിവർ സെന്റർ എന്നീ മൂന്നു ഹോട്ടലുകളിലായാണ് കൺവെൻഷനിൽ പങ്കെടുക്കുന്നവർക്കുള്ള താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam