സുപ്രീം കോടതിയുടെ അനുകൂല വിധി: ട്രംപിന് ആത്മവിശ്വാസം പകരുന്നതെന്ന് മുൻ ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റ് ഉദ്യോഗസ്ഥർ

JULY 4, 2024, 8:27 AM

വാഷിങ്ടൺ: സുപ്രീം കോടതിയുടെ പ്രസിഡൻഷ്യൽ ഇമ്മ്യൂണിറ്റി സംബന്ധിച്ച വിധി ട്രംപിന് കൂടുതൽ ആത്മവിശ്വാസം പകരുന്നതാണെന്ന് ട്രംപ് യുഎസ് പ്രസിഡന്റായിരിക്കെ സേവനമനുഷ്ഠിച്ച ചില ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റ് ഉദ്യോഗസ്ഥർ.

ട്രംപ് വീണ്ടും പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടാൽ, തൻ്റെ ശത്രുക്കൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ ഭയപ്പെടുന്നു. ഈ വിധി ട്രംപിന് ധൈര്യം പകരുമെന്ന് പേര് വെളിപ്പെടുത്താതെ സംസാരിച്ച രണ്ട് മുൻ ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.  

ഇമ്മ്യൂണിറ്റി വിധി ട്രംപിന് “മൗനാനുമതി” നൽകിയെന്ന് പറഞ്ഞ മുൻ ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റ് ഉദ്യോഗസ്ഥൻ, പ്രോസിക്യൂഷൻ എങ്ങനെ ഒഴിവാക്കാം എന്നതിനുള്ള ട്രംപിൻ്റെ ഒരു റോഡ് മാപ്പ് കൂടിയാണിതെന്നും കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

 വീണ്ടും പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ട്രംപ് പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ ഇത് അവസരമൊരുക്കുന്നു. ആളുകളെ അന്വേഷിക്കാനും ശത്രുക്കളെ  ജയിലിലേക്ക് അയയ്ക്കാനും അധികാരം നൽകുമെന്നും  അദ്ദേഹം പറഞ്ഞു. 

അറ്റോർണി ജനറൽ വില്യം ബാറിൻ്റെ കീഴിൽ ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റ് ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന വിൽ ലെവി  വിധിയെ ന്യായീകരിച്ചു. ഭൂരിപക്ഷാഭിപ്രായം ദീർഘകാലമായുള്ള ഭരണഘടനാ തത്വം പുനഃസ്ഥാപിക്കുക മാത്രമാണെന്നും ക്രിമിനൽ അന്വേഷണങ്ങൾ രാഷ്ട്രീയ ഇടപെടലുകളില്ലാതെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

2020 ലെ തിരഞ്ഞെടുപ്പ് തോൽവിയെ മറികടക്കാനുള്ള ശ്രമങ്ങൾ ഉൾപ്പെടുന്ന ഫെഡറൽ ക്രിമിനൽ കുറ്റാരോപണങ്ങളിൽ നിന്ന് പരിരക്ഷിക്കാനുള്ള ഡോണൾഡ് ട്രംപിൻറെ ശ്രമത്തിന് അപ്രതീക്ഷിതമായിട്ടാണ് സുപ്രീം കോടതിയിൽ നിന്ന് പിന്തുണ ലഭിച്ചത്. പ്രോസിക്യൂഷനിൽ നിന്നുള്ള പ്രസിഡൻഷ്യൽ ഇമ്മ്യൂണിറ്റി കേസുകളിൽ അദ്ദേഹത്തിന് വലിയ പ്രയോജനം ലഭിക്കുന്നതാണെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam