15-ാം മത് കെ.സി.സി.എൻ.എ കൺവെൻഷന് തിരിതെളിഞ്ഞു

JULY 5, 2024, 8:30 AM

വടക്കേ അമേരിക്കയിലെ ക്‌നാനായ സമുദായം വളരെ ആവേശത്തോടെ കാത്തിരുന്ന ക്‌നാനായക്കാരുടെ പ്രവാസി മാമാങ്കം, ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (കെ.സി.സി.എൻ.എ.) യുടെ 15-ാമത് നാഷണൽ ഫാമിലി കൺവൻഷന്് ഗംഭീര തുടക്കം. ക്‌നാനായ കാത്തലിക് സൊസൈറ്റി ഓഫഅ സാൻ അന്റോണിയോ (കെ.സി.എസ്.എസ്.എ) ആതിഥേയത്വം വഹിക്കുന്ന കൺവെൻഷൻ ലോകപ്രശസ്തമായ സാൻ അന്റോണിയയിലെ റിവർ വാക്കിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഹെൻട്രി ബി. ഗോൺസാലസ് കൺവെൻഷൻ സെന്ററിലാണ് നടക്കുന്നത്. 

വിശിഷ്ടാതിഥികളായി കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിൽ മിസൗറി സിറ്റി മേജയർ റോബിൻ ജെ. ഇലക്കാട്ട്, സാൻ ആന്റോണിയോ മേയർ റോൺ നയൻബർഗ്, സിനിമാതാരം ലാലു അലക്‌സ്, ഫാ. തോമസ് മുളവനാൽ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.

ഒന്നാം ദിവസം ക്‌നായി തൊമ്മൻ ഹാളിൽ പ്രശസ്ത പിന്നണി ഗായിക റിമി ടോമിയുടെ ലൈവ് മെഗാ ഷഓ മ്യൂസിക്കൽ & കോമഡി നൈറ്റ് നടക്കുകയാണ്.

vachakam
vachakam
vachakam

രണ്ടാം ദിവസമായി ജൂലൈ 5 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് 21 യൂണിറ്റുകൾ പങ്കെടുക്കുന്ന വർണ്ണശബളമായ ഘോഷയാത്ര ഉണ്ടായിരിക്കുന്നതാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam