ഷിക്കാഗോ വാരാന്ത്യതോക്ക് അക്രമത്തിൽ 12 മരണം, 77 പേർക്ക് വെടിയേറ്റു

JULY 7, 2024, 6:09 PM

ഷിക്കാഗോ: ജൂലൈ നാലിലെ അവധിക്കാല വാരാന്ത്യത്തിൽ ബുധനാഴ്ച വൈകുന്നേരം മുതൽ ശനിയാഴ്ച രാവിലെ വരെ ഷിക്കാഗോയിലുടനീളം തോക്ക് അക്രമത്തിൽ 77 പേർ വെടിയേറ്റതായും 12 പേർ കൊല്ലപ്പെട്ടതായും  പോലീസ് അറിയിച്ചു.

അക്രമത്തിൽ മൂന്ന് കൂട്ട വെടിവയ്പ്പുകളും ഉൾപ്പെടുന്നു, രണ്ട് സ്ത്രീകളും 8 വയസ്സുള്ള ആൺകുട്ടിയും കൊല്ലപ്പെടുകയും രണ്ട് ആൺകുട്ടികൾ ഗുരുതരാമായി പരിക്കേൽക്കുകയും ചെയ്തു.

'ആഘാതത്തിൽപ്പെട്ട കുടുംബങ്ങൾക്കും കമ്മ്യൂണിറ്റികൾക്കും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു.' ഷിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ ഒരു പ്രസ്താവനയിൽ പറഞ്ഞു.

vachakam
vachakam
vachakam

കഴിഞ്ഞ വർഷം ജൂലായ് നാലിന് അവധി ദിനത്തിൽ 18 പേർ വെടിയേറ്റ് രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam