ഡിട്രോയിറ്റില്‍ പാര്‍ട്ടിക്കിടെ വെടിവെപ്പില്‍ 2 പേര്‍ കൊല്ലപ്പെട്ടു; 19 പേര്‍ക്ക് പരിക്ക്

JULY 8, 2024, 2:06 AM

ഡിട്രോയിറ്റ്: ഞായറാഴ്ച പുലര്‍ച്ചെ ഡിട്രോയിറ്റിന്റെ കിഴക്ക് ഭാഗത്ത് ഒരു ബ്ലോക്ക് പാര്‍ട്ടിയില്‍ നടന്ന കൂട്ട വെടിവയ്പ്പില്‍ രണ്ട് പേര്‍ മരിക്കുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിവെപ്പ് നടത്തിയ 22 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കും വെടിയേറ്റ് പരിക്ക് പറ്റിയിട്ടുണ്ട്.

റെനോ സ്ട്രീറ്റിനും റോസിനി ഡ്രൈവിനും സമീപം പുലര്‍ച്ചെ 2:25 ഓടെ യുവാവ് വെടിയുതിര്‍ക്കുകയായിരുന്നു. അക്രമത്തിനിടെ ഇയാളുടെ ഇടതുകാലിന് പരിക്കേറ്റു. 

തലയ്ക്ക് വെടിയേറ്റ 20 കാരിയായ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. 21 വയസ്സുള്ള യുവാവ് ആശുപത്രിയില്‍ വെച്ച് മരിച്ചു. 

vachakam
vachakam
vachakam

ഇരകളില്‍ ഒരാളായ 17 വയസ്സുള്ള പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ കുട്ടിയുടെയടക്കം 13 പേരുടെ നില ഗുരുതരമാണ്. പോലീസ് പറയുന്നതനുസരിച്ച്, വെടിയേറ്റവരെല്ലാം 17 നും 28 നും ഇടയില്‍ പ്രായമുള്ളവരാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam