ബെറില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഹൂസ്റ്റണ്‍ മേഖലയില്‍ കരതൊടും; കാറ്റഗറി 2 ചുഴലിക്കാറ്റായി വളര്‍ന്നേക്കും

JULY 8, 2024, 2:34 AM

ടെക്‌സാസ്: ഉഷ്ണമേഖലാ കൊടുങ്കാറ്റായ ബെറില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഹൂസ്റ്റണ്‍ മേഖലയില്‍ കരതൊടുമ്പോള്‍ കാറ്റഗറി 2 ചുഴലിക്കാറ്റായി വളരാന്‍ സാധ്യതയുണ്ടെന്ന് യുഎസ് നാഷണല്‍ ഹറികേന്‍ സെന്റര്‍ അറിയിച്ചു.

ചൂടുവെള്ളത്തിനു മുകളിലൂടെ സഞ്ചരിക്കുകയും ഉച്ചയോടെ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് മാറുകയും ചെയ്യുന്നതിനാല്‍ ഞായറാഴ്ച കൊടുങ്കാറ്റ് വീണ്ടും കാറ്റഗറി 1 ചുഴലിക്കാറ്റായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നു. ടെക്സാസ് തീരത്ത് എന്‍എച്ച്‌സി ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി.

കൊടുങ്കാറ്റ് ഹൂസ്റ്റണ്‍ മുതല്‍ കോര്‍പ്പസ് ക്രിസ്റ്റി വരെയുള്ള നഗരങ്ങളിലെ ഒന്നിലധികം തുറമുഖങ്ങളില്‍ അടച്ചുപൂട്ടലിനോ കപ്പല്‍ ഗതാഗത നിയന്ത്രണത്തിനോ പ്രേരിപ്പിച്ചു. അടച്ചുപൂട്ടല്‍ ക്രൂഡ് ഓയില്‍ കയറ്റുമതിയെ തടസ്സപ്പെടുത്തിയേക്കാം. 

vachakam
vachakam
vachakam

ഞായറാഴ്ച 108 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ ചൂട് ഉയര്‍ന്നിരുന്നു. വരും ദിവസങ്ങളില്‍ ഈ മേഖലയിലെ താപനില 90 ഡിഗ്രി ഫാരന്‍ഹീറ്റിന് (32 ഡിഗ്രി സെല്‍ഷ്യസ്) മുകളിലായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. 

ഈ ആഴ്ച ആദ്യം, ഒരു ഘട്ടത്തില്‍ കാറ്റഗറി 5 ചുഴലിക്കാറ്റായി മാറിയ കൊടുങ്കാറ്റ് കരീബിയന്‍ ദ്വീപുകളിലുടനീളം നാശം വിതച്ചിരുന്നു.  വടക്കന്‍ വെനസ്വേലയില്‍ കനത്ത മഴ പെയ്തതിന് പുറമേ, ജമൈക്ക, ഗ്രെനഡ, സെന്റ് വിന്‍സെന്റ്, ഗ്രനേഡൈന്‍സ് എന്നിവിടങ്ങളിലും കാറ്റ് ആഞ്ഞടിച്ചു. കാറ്റ് മൂലം 11 ആളുകള്‍ മരിച്ചു. 

മെക്സിക്കോയിലെ യുകാറ്റന്‍ പെനിന്‍സുല കടന്ന് വെള്ളിയാഴ്ചയാണ് ബെറില്‍ അവസാനമായി കരകയറിയതും ചില പ്രദേശങ്ങളില്‍ വൈദ്യുതി തടസ്സം സൃഷ്ടിച്ചതും. കൊടുങ്കാറ്റ് ഇപ്പോള്‍ ടെക്സാസിനോട് അടുക്കുമ്പോള്‍, നാഷണല്‍ വെതര്‍ സര്‍വീസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam