രാഷ്ട്രീയം ഇരുണ്ട ലോകമാണെന്ന് ഇവാങ്ക ട്രംപ്

JULY 3, 2024, 11:35 PM

ഭർത്താവിൻ്റെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മെലാനിയ ട്രംപിൻ്റെ മിന്നുന്ന റോളിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വ്യാപകമാണ്. എന്നാൽ അതേസമയം ഡൊണാൾഡ് ട്രംപിൻ്റെ മകൾ ഇവാങ്ക ട്രംപ് റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ.

2016ലും 2020ലും ഇവാങ്കയ്ക്ക് ഒരു പ്രധാന റോൾ ഉണ്ടായിരുന്നു, എന്നാൽ ഇത്തവണ ഇവാങ്ക അധികം സജീവമായിരുന്നില്ല. പോഡ്‌കാസ്റ്റർ ലെക്‌സ് ഫ്രിഡ്‌മാനുമായുള്ള അഭിമുഖത്തിൽ രാഷ്ട്രീയം പരുക്കൻ  ബിസിനസ്സ് ആണെന്നും, അത് "മനോഹരമായ ഇരുണ്ട ലോകം" ആണെന്നും ഇവാങ്ക പ്രതികരിച്ചു. എന്നാൽ  തൻ്റെ പിതാവിനെ പിന്തുണയ്ക്കാൻ താനും ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി.

കള്ളപ്പണക്കേസിൽ തൻ്റെ പിതാവ് ശിക്ഷിക്കപ്പെട്ടതിനെക്കുറിച്ചും ഇവാങ്ക പ്രതികരിച്ചു. "ഒരു മാനുഷിക പരിഗണന വച്ച് ചിന്തിക്കുമ്പോൾ അദ്ദേഹം എൻ്റെ പിതാവാണ്, ഞാൻ അദ്ദേഹത്തെ വളരെയധികം സ്നേഹിക്കുന്നു, അതിനാൽ അദ്ദേഹം ഇന്ന് അനുഭവിക്കുന്ന കാര്യങ്ങൾ കാണുന്നത് എനിക്ക് വേദനാജനകമാണ്, ആത്യന്തികമായി, ഇത് അങ്ങനെയാകരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു എന്നാണ് ഇവാങ്ക പറഞ്ഞുത്.

vachakam
vachakam
vachakam

ട്രംപിൻ്റെ പ്രസിഡൻറായിരിക്കുമ്പോൾ, ഇവാങ്ക ഭരണകൂടത്തിലെ മുതിർന്ന ഉപദേശകയായി സേവനമനുഷ്ഠിച്ചുവെങ്കിലും കഴിഞ്ഞ നാല് വർഷമായി അവർ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി നിൽക്കുകയാണ്. 2024 ലെ പിതാവിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായിരുന്നില്ല ഇവാങ്ക. രാഷ്ട്രീയം ഒരു പാർട്ട് ടൈം ബിസിനസല്ലെന്നും കുടുംബവും രാഷ്ട്രീയ റോളും ഒരേസമയം നോക്കാൻ തനിക്ക് സാധ്യമല്ലെന്നും ആയിരുന്നു അവർ പറഞ്ഞത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam