അര്‍ക്കന്‍സാസില്‍ ജനറല്‍ ഡൈനാമിക്‌സിന്റെ പ്ലാന്റില്‍ സ്‌ഫോടനം; 2 പേര്‍ക്ക് പരിക്ക്, ഒരാളെ കാണാതായി

JULY 4, 2024, 2:42 AM

അര്‍ക്കന്‍സാസ്: അര്‍ക്കന്‍സാസിലെ പ്രതിരോധ ആയുധ പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. ലിറ്റില്‍ റോക്കില്‍ നിന്ന് 86 മൈല്‍ തെക്ക് കാംഡനിലെ ജനറല്‍ ഡൈനാമിക്സ് ഓര്‍ഡനന്‍സ് ആന്‍ഡ് ടാക്റ്റിക്കല്‍ സിസ്റ്റംസ് പ്ലാന്റിലാണ് സ്ഫോടനമുണ്ടായത്. 

ആളുകളുടെ പരിക്കിന്റെ വ്യാപ്തി സംബന്ധിച്ച വിശദാംശങ്ങള്‍ കമ്പനി നല്‍കിയിട്ടില്ല. ഔചിറ്റ കൗണ്ടി മെഡിക്കല്‍ സെന്ററിന്റെ എമര്‍ജന്‍സി റൂമില്‍ പരിക്കേറ്റ ഒരാള്‍ക്ക് ചികിത്സ ലഭിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിയുടെ റിസ്‌ക് മാനേജര്‍ ഡയാന്‍ ഐസക്ക് പറഞ്ഞു. മറ്റൊരു രോഗിയെ ഹെലികോപ്റ്ററില്‍ സ്റ്റേറ്റിന്് പുറത്തേക്ക് കൊണ്ടുപോയി. 

ആഗോള ബഹിരാകാശ, പ്രതിരോധ കമ്പനിയാണ് ജനറല്‍ ഡൈനാമിക്‌സ്. കമ്പനിയുടെ വെബ്സൈറ്റില്‍ പറയുന്നതനുസരിച്ച്, കാംഡന്‍ പ്ലാന്റില്‍ 880,000 ചതുരശ്ര അടിയില്‍ കൂടുതല്‍ നിര്‍മ്മാണ, സംഭരണ സ്ഥലമുണ്ട്. ഇവിടെ ഹെല്‍ഫയര്‍, ജാവലിന്‍ മിസൈലുകള്‍, വിവിധ മോര്‍ട്ടാര്‍ യുദ്ധോപകരണങ്ങള്‍ എന്നിവ നിര്‍മിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam