വരുമോ മിഷേല്‍? ട്രംപിനെ അഭിപ്രായ വോട്ടെടുപ്പില്‍ പരാജയപ്പെടുത്തി മുന്‍ പ്രഥമ വനിത

JULY 4, 2024, 3:32 AM

വാഷിംഗ്ടണ്‍: ചൊവ്വാഴ്ച പുറത്തുവന്ന അഭിപ്രായ വോട്ടെടുപ്പില്‍ മുന്‍ പ്രസിഡന്റ് ട്രംപിനെ പരാജയപ്പെടുത്തിയ ഏക ഡെമോക്രാറ്റായി മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ.

റോയിട്ടേഴ്സ്/ഇപ്സോസ് നടത്തിയ സര്‍വേയിലെ സാങ്കല്‍പ്പിക മത്സരത്തിലാണ് ട്രംപിനെതിരെ ലീഡ് നേടിയ ഒരേയൊരു ഡെമോക്രാറ്റായി മിഷേല്‍ ഒബാമ മാറിയത്. ട്രംപിന് 39 ശതമാനവും മിഷേലിന് 50 ശതമാനവും പിന്തുണ ലഭിച്ചു. 4 ശതമാനം പേര്‍ മാത്രമാണ് വോട്ട് ചെയ്യില്ലെന്ന് പറഞ്ഞത്.

അതേസമയം, പ്രസിഡന്റ് ബൈഡനും ട്രംപും നേര്‍ക്കുനേര്‍ പോരാട്ടത്തിലാണെന്ന് സര്‍വേ കണ്ടെത്തി. രണ്ടുപേര്‍ക്കും 40 ശതമാനം വോട്ട് ലഭിച്ചു. അതേസമയം 8 ശതമാനം പേര്‍ മറ്റുള്ളവര്‍ക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞു, മറ്റൊരു 8 ശതമാനം പേര്‍ വോട്ട് ചെയ്യില്ലെന്ന് പറഞ്ഞു.

vachakam
vachakam
vachakam

ഫെബ്രുവരിയില്‍ പുറത്തിറക്കിയ റാസ്മുസെന്‍ റിപ്പോര്‍ട്ട്സ് വോട്ടെടുപ്പ് പ്രകാരം ബൈഡന് പകരക്കാരിയായി ഡെമോക്രാറ്റുകള്‍ക്കിടയില്‍ മിഷേല്‍ ഒബാമയ്ക്കായിരുന്നു സാധ്യത. ജനപ്രീതി ഉണ്ടായിരുന്നിട്ടും, വൈറ്റ് ഹൗസിലേക്കെത്താനായി താന്‍ ഒരു ശ്രമവും നടത്തില്ലെന്ന് മുന്‍ പ്രഥമ വനിത ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച ബൈഡന്‍ ട്രംപുമായുള്ള സംവാദത്തിനിടെ വാക്കുകള്‍ക്കായി തപ്പിത്തടയുകയും ഊര്‍ജ്ജസ്വതലയില്ലായ്മ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ബൈഡന്റെ മോശം പ്രകടനം ചില ഡെമോക്രാറ്റുകളെ മാറി ചിന്തിപ്പിച്ചു. മറ്റാരെയെങ്കിലും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മല്‍സരിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. 

വൈസ് പ്രസിഡന്റ് കമല ഹാരിസ് ട്രംപുമായുള്ള നേര്‍ക്കുനേര്‍ മത്സരത്തില്‍ 42-43 എന്ന നിലയില്‍ ഒപ്പത്തിനൊപ്പമെത്തി. കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം ട്രംപിനെതിരെ 3 ശതമാനം പോയിന്റിനും മിഷിഗണ്‍ ഗവര്‍ണര്‍ ഗ്രെച്ചന്‍ വിറ്റ്മര്‍ 5 പോയിന്റിനും പിന്നിലായി.

vachakam
vachakam
vachakam

റോയിട്ടേഴ്സ്/ഇപ്സോസ് വോട്ടെടുപ്പ് ബൈഡന്‍ ട്രംപിനോട് ഏറ്റുമുട്ടി തോല്‍ക്കുമെന്ന് കാണിക്കുന്നില്ലെങ്കിലും, മറ്റ് പോസ്റ്റ് ഡിബേറ്റ് വോട്ടെടുപ്പുകള്‍ അദ്ദേഹം പരാജയപ്പെടുമെന്ന് അഭിപ്രായപ്പെടുന്നു. മൂന്ന് ഡെമോക്രാറ്റുകളില്‍ ഒരാള്‍ ബൈഡന്‍ മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് വിശ്വസിക്കുന്നതായും സര്‍വേ കണ്ടെത്തി. ജൂലൈ 1-2 തീയതികളില്‍ 1,070 ആളുകള്‍ക്കിടയിലാണ് ഓണ്‍ലൈനായി വോട്ടെടുപ്പ് നടത്തിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam